അസാധുവോട്ട്​ നഗരസഭ ഭരണം കളഞ്ഞ സംഭവം: കോൺഗ്രസ്​ കമീഷൻ തെളി​െവടുത്തു; ഇന്ന്​ റിപ്പോർട്ട്​ നൽകും

തൊടുപുഴ: മുൻ വൈസ് ചെയർമാ​െൻറ അസാധുവോട്ടിൽ തൊടുപുഴ നഗരസഭയിലെ യു.ഡി.എഫിന് ഭരണത്തിന് അറുതിയായ സംഭവത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റി ചുമതലപ്പെടുത്തിയ ഡി.സി.സി നേതാക്കൾ തെളിവെടുത്തു. ഡി.സി.സി വൈസ് പ്രസിഡൻറുമാരായ ജോർജ് ജോസഫ് പടവൻ, കെ.ആർ. സുകുമാരൻ നായർ, ജോയി വെട്ടിക്കുഴി, പി.വി. സ്കറിയ എന്നിവരുടെ നേതൃത്വത്തിെല കമീഷനാണ് തൊടുപുഴയിലെത്തി തെളിവെടുപ്പ് നടത്തിയത്. അഞ്ച് കോൺഗ്രസ് നഗരസഭ കൗൺസിലർമാർ, ഏഴോളം കോൺഗ്രസ് ഭാരവാഹികൾ എന്നിവരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. നഗരസഭ വൈസ് ചെയർമാനായിരുന്ന ടി.കെ. സുധാകരൻ നായരിൽനിന്നാണ് ആദ്യം മൊഴിയെടുത്തത്. മറ്റ് കൗൺസിലർമാരായ സിസിലി ജോസ്, കെ.എം. ഷാജഹാൻ, എം.കെ. ഷാഹുൽ ഹമീദ്, പി.എ. ഷാഹുൽ, ഡി.സി.സി ഭാരവാഹികളായ എൻ.െഎ. ബെന്നി, ടി.ജെ. പീറ്റർ, ജോസ് അഗസ്റ്റ്യൻ, ബ്ലോക്ക് പ്രസിഡൻറ് ജാഫർഖാൻ മുഹമ്മദ്, സെക്രട്ടറി ജോർജ്, മണ്ഡലം പ്രസിഡൻറുമാർ എന്നിവരും മൊഴി നൽകാൻ എത്തി. തനിക്ക് സംഭവിച്ച അബദ്ധമാണ് വോട്ട് അസാധുവാകാൻ കാരണെമന്നാണ് സുധാകരൻ നായർ കമീഷനോട് വ്യക്തമാക്കിയത്. മനഃപൂർവ വീഴ്ചയുണ്ടായിട്ടില്ല. എന്നാൽ, പാർട്ടി ആവശ്യപ്പെട്ടാൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കൗൺസിലർ സ്ഥാനവും രാജിവെക്കാൻ തയാറാണെന്ന് സുധാകരൻ നായർ വ്യക്തമാക്കിയതായാണ് സൂചന. സംഭവിച്ച കാര്യങ്ങൾ വിശദീകരിക്കുകയും രേഖാമൂലം എഴുതിനൽകുകയും ചെയ്തു. സംഭവത്തിൽ ഏതന്വേഷണം നേരിടാനും തയാറാണെന്നും സുധാകരൻ നായർ സംഘത്തെ അറിയിച്ചു. 11.30ഒാടെ ആരംഭിച്ച തെളിവെടുപ്പ് വൈകീേട്ടാടെയാണ് സമാപിച്ചത്. തെളിവെടുപ്പി​െൻറ റിപ്പോർട്ട് ബുധനാഴ്ച ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാറിന് കൈമാറുമെന്ന് അന്വേഷണ കമീഷൻ അംഗം ജോർജ് ജോസഫ് പടവൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഉചിതവും സ്വീകാര്യവുമായ റിപ്പോർട്ടാകും സമർപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയിലെത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി തൊടുപുഴ: അണുബാധയുണ്ടായ കാൽ ഡ്രസ് ചെയ്യാനെത്തിയ രോഗി ജില്ല ആശുപത്രിയിൽ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതായി ആരോപണം. ഉച്ചയായിട്ടും മുറിവ് കെട്ടാത്തതിനെത്തുടർന്ന് രോഗി പരാതി നൽകി. കാരിക്കോട് വേലിക്കുന്നേൽ ഉണ്ണി തങ്കപ്പനാണ് (21) ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്. ഞായറാഴ്ച വൈകീട്ടാണ് ഉണ്ണി വിഷമുള്ള് തറച്ച് പഴുത്ത് നീരുവെച്ച കാലുമായി ചികിത്സ തേടിയെത്തിയത്. കാലിൽ അണുബാധയുണ്ടായതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രാവിലെ ഡ്രസ് ചെയ്യണമെന്ന് അറിയിച്ചതിനെത്തുടർന്ന് വാർഡിന് സമീപത്തെ ഡ്രസിങ് റൂമിൽ 10.30ന് ഉണ്ണി എത്തിയിരുന്നു. എന്നാൽ, ഉച്ചയായിട്ടും ഡ്രസ് ചെയ്തില്ലെന്നാണ് പരാതി. ഇതുസംബന്ധിച്ചാണ് സൂപ്രണ്ടിന് പരാതി നൽകിയത്. പട്ടയത്തില്‍ തെറ്റ്; തഹസില്‍ദാറെ ജനപ്രതിനിധികൾ തടഞ്ഞുെവച്ചു രാജാക്കാട്: പട്ടയത്തില്‍ കൃത്രിമം കാട്ടിയതായി ആരോപിച്ച് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ രാജകുമാരി എല്‍.എ ഓഫിസിലെ സ്‌പെഷൽ തഹസില്‍ദാറെ തടഞ്ഞുെവച്ചു. രാജാക്കാട് സ്വദേശി പുളിവേലില്‍ സജിയുടെ പട്ടയത്തിലാണ് തെറ്റുകള്‍ കടന്നുകൂടിയത്. പട്ടയത്തിന് അപേക്ഷ നല്‍കിയ സമയത്ത് ഉദ്യോഗസ്ഥന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതായാണ് ആരോപണം. രാജാക്കാട് കൃഷി ഓഫിസിലെ ഉദ്യോഗസ്ഥന്‍ കൂടിയായ സജിമോന്‍ ഈ വിവരം പഞ്ചായത്ത് പ്രസിഡൻറ് സതി കുഞ്ഞുമോനെ അറിയിക്കുകയും പഞ്ചായത്ത് പ്രസിഡൻറ് നേരിട്ടെത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് നല്‍കുന്നതിന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. പട്ടയം ലഭിച്ചപ്പോഴാകെട്ട വ്യാപക തെറ്റുകള്‍ കടന്നുകൂടി. മനഃപൂർവം തെറ്റ് വരുത്തിയതാണെന്ന് ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡൻറ് സതി കുഞ്ഞുമോന്‍, വൈസ് പ്രസിഡൻറ് കെ.പി. അനില്‍ എന്നിവരുടെ നേതൃത്വത്തിലെ മുഴുവന്‍ പഞ്ചായത്ത് മെംബര്‍മാരും എല്‍.എ ഓഫിസിലെത്തി സ്‌പെഷൽ തഹസില്‍ദാറെ തടഞ്ഞുെവച്ചത്. ജനപ്രതിനിധികള്‍ ശക്തമായ പ്രതിഷേധവുമായി ഓഫിസില്‍ ഇരുന്നതോടെ തെറ്റുകള്‍ തിരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ ഉറപ്പ് നല്‍കി. തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുമുമ്പ് നടപടി പൂര്‍ത്തീകരിക്കാനുള്ള സമയം വളരെ കുറവായിരുന്നെന്നും വേഗത്തില്‍ ചെയ്തപ്പോഴുണ്ടായ ചെറിയ തെറ്റുകള്‍ മാത്രമാണ് ഉണ്ടായതെന്നും എല്‍.എ ഓഫിസ് സ്‌പെഷൽ തഹസില്‍ദാര്‍ എസ്. ബാബു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.