തൊടുപുഴ: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ജില്ലയിൽ ഹർത്താൽ ആചരിക്കും. തൊടുപുഴ നിയോജക മണ്ഡലത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകൾ പിൻവലിക്കണമെന്നും പത്തുചെയിൻ മേഖലയിൽ ഒരു ചെയിൻപോലും ഒഴിവാക്കാതെ എല്ലാവർക്കും പട്ടയം നൽകണമെന്നും ജില്ലയിൽ അപേക്ഷ നൽകിയിട്ടുള്ളവരിൽ അർഹതപ്പെട്ടവർക്കെല്ലാം പട്ടയം നൽകണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടികൾ ഉൗർജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ. പാൽ, പത്രം, കുടിവെള്ളം, ആശുപത്രി, മെഡിക്കൽ ഷോപ്, പരീക്ഷ തുടങ്ങിയവയെയും വിവാഹം, മരണം മുതലായ അടിയന്തര ചടങ്ങുകളും വിവിധ തീർഥാടനങ്ങളും ഹർത്താലിൽനിന്ന് ഒഴിവാക്കിയതായും യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.