കോട്ടയം: കല്യാണത്തിനായി നിക്ഷേപിച്ചിരുന്ന തുകയാണ്, ഇത് ഇനി ആരോട് പറയും. ആരു തരും. മുഖത്തോട് കൈകൾ ചേർത്ത് പൊട്ടിക്കരഞ്ഞ പാമ്പാടി സ്വദേശിനിയായ യുവതിയെ സ്വന്തം ദുഃഖം മറന്ന് മറ്റുള്ളവർ ചേർത്തുപിടിച്ചു. എന്നാൽ, ഇവരുടെ ആശ്വാസവാക്കുകൾക്കൊപ്പം ആ നെഞ്ചിലെ തീയണക്കാൻ കഴിയില്ല. ഒടുവിൽ ഏറെനേരത്തെ പരിശ്രമിച്ചതിനൊടുവിലാണ് യുവതി തേങ്ങൽ അടക്കിയത്. കുന്നത്തുകളത്തിൽ ഗ്രൂപ്പിൽ പണം നിക്ഷേപിക്കെപ്പട്ട് വഞ്ചിക്കപ്പെട്ടവർ കോട്ടയം ലയൺസ് ക്ലബ് ഹാളിൽ ഒത്തുചേർന്നപ്പോഴായിരുന്നു യുവതി കണ്ണീർക്കാഴ്ചയായത്. പൊലീസുകാരനായ പിതാവ് മരിച്ചപ്പോൾ ലഭിച്ച ഇൻഷുറൻസ് തുകയായ 16 ലക്ഷം രൂപയാണ് യുവതിയുടെ കുടുംബം നിക്ഷേപിച്ചത്. ഇവരുടെ കല്യാണത്തിനടക്കം കരുതിവെച്ചിരുന്ന തുകയായിരുന്നു ഇത്. ഉയർന്ന പലിശ ലഭിക്കുമെന്നതിനാലാണ് ലഭിച്ച മുഴുവൻ തുകയും നിക്ഷേപിച്ചതെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.