പരാതിയുമായി ജീവനക്കാരും രംഗത്ത്​

കോട്ടയം: പാപ്പർ ഹരജി നൽകിയശേഷം മുങ്ങിയ കുന്നത്തുകളത്തിൽ ഗ്രൂപ് ഉടമക്കെതിരെ പരാതിയുമായി ജീവനക്കാർ. ആനുകൂല്യങ്ങളടക്കം നൽകാതെ ഉടമ വഞ്ചിച്ചുവെന്ന് കാട്ടി ഇവർ വ്യാഴാഴ്ച കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ഗ്രൂപ്പി​െൻറ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായി എൺപതോളം ജീവനക്കാരാണുണ്ടായിരുന്നത്. ഇവർക്ക് ഒരു മുന്നറിയിപ്പും നൽകാതെയാണ് ഉടമ മുങ്ങിയത്. ആനുകൂല്യങ്ങൾക്കൊപ്പം ഇവരുെട വിവിധ രേഖകളും സ്ഥാപനങ്ങളിലുണ്ട്. നഷ്ടപരിഹാര ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്. മൂന്നുദിവസം മുമ്പ് ജ്വല്ലറിയിലെത്തിയ വിശ്വനാഥൻ തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് കട അടക്കാൻ നിർദേശിക്കുകയായിരുന്നു. സ്വർണം ലോക്കറിലേക്ക് മാറ്റാനും ആവശ്യപ്പെട്ടു. കോട്ടയത്തുണ്ടായിരുന്ന 100 കിലോയിലധികം സ്വർണം ലോക്കറിലേക്ക് മാറ്റിയതായും ജീവനക്കാർ പറഞ്ഞു. ആയിരത്തോളം പേർ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം. മുഴുവൻ പരാതികളും ലഭിച്ചാൽ മാത്രമേ എത്രപേരുണ്ടെണ് അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.