തിളച്ച വെള്ളം മറിഞ്ഞ്​ പൊള്ളലേറ്റ് ബാലിക മരിച്ചു

മൂന്നാര്‍: ദേഹത്തേക്ക് തിളച്ച വെള്ളം മറിഞ്ഞുവീണ് പൊള്ളലേറ്റ് ആറുവയസ്സുകാരി മരിച്ചു. ദേവികുളം ഇരച്ചില്‍പാറയില്‍ അജി-ശകുന്തള ദമ്പതികളുടെ മകള്‍ അനന്യയാണ് മരിച്ചത്. മൂന്നാര്‍ ലയന്‍സ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കണ്ണുവേദനയെ തുടർന്ന് ചൊവ്വാഴ്ച ക്ലാസില്‍ പോയിരുന്നില്ല. വൈകീട്ട് അനന്യക്ക് കുളിക്കാൻ വെള്ളം തിളപ്പിച്ച മുത്തശ്ശി, സ്റ്റൗവിൽനിന്ന് ചൂടുവെള്ളം ഇറക്കിവെച്ച് കുളിമുറിയിൽ കയറിയ സമയത്താണ് അപകടം. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. കുടിക്കാന്‍ വെള്ളമെടുക്കവെ സമീപത്തെ മേശപ്പുറത്തിരുന്ന തിളച്ച വെള്ളം ദേഹത്തേക്ക് മറിയുകയായിരുന്നു. ശരീരം മുഴുവന്‍ പൊള്ളലേറ്റ കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവീട്ടിലായിരുന്ന അമ്മയും മറ്റും എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നാര്‍ ജനറല്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്നാര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.