തൊടുപുഴ: വിദേശികളെ ആക്രമിച്ച് മാരകമായി പരിക്കേൽപിക്കുന്നത് ഇനി മുതൽ ഗുരുതര കുറ്റകൃത്യം. കോവളത്ത് ലാത്വിയൻ സ്വദേശിനിയായ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം രാജ്യാന്തര ശ്രദ്ധയിൽ വന്നതിനെത്തുടർന്നാണ് ഗുരുതര കുറ്റകൃത്യങ്ങളുടെ പരിഷ്കരിച്ച പട്ടികയിൽ ഇതും ഉൾപ്പെടുത്തിയത്. ഇത്തരം കേസുകളിൽ ഡിവൈ.എസ്.പിമാരോ എ.എസ്.പിമാരോ ആകും അന്വേഷണ ഉദ്യോഗസ്ഥൻ. ഗുരുതര കുറ്റകൃത്യങ്ങളിൽ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉറപ്പാക്കണെമന്നും ഡി.ജി.പിയുടെ സർക്കുലർ നിർദേശിക്കുന്നു. ശാസ്ത്രീയമായി അപഗ്രഥിച്ച് തയാറാക്കിയതെന്ന വിശദീകരണത്തോടെയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈഗിക അതിക്രമം, ആസിഡ് ആക്രമണം ഉൾപ്പെടെ നാല് കുറ്റകൃത്യങ്ങളാണ് ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പുതുതായി ഇടംപിടിച്ചിട്ടുള്ളത്. കൊലപാതകവും വധശ്രമവുമാണ് ഗുരുതര കുറ്റങ്ങളിൽ ആദ്യം വരുന്നത്. 50 ലക്ഷത്തിന് മുകളില്‍ വരുന്ന സംഘടിത കവര്‍ച്ച, കൊള്ള, ഭവനഭേദനം, 75 ലക്ഷത്തിന് മുകളില്‍ വരുന്ന മോഷണം എന്നിവയും ഇതിൽപെടും. സബ് ഇന്‍സ്‌പെക്ടർ റാങ്കിന് മുകളിൽ വരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കുറ്റകൃത്യം, ദുഷ്‌പ്രേരണ മൂലമുള്ള കുട്ടികളുെടയും മാനസിക വെല്ലുവിളി നേരിടുന്നവരുടെയും ആത്മഹത്യ, ഭിക്ഷാടനത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോവുകയോ അംഗവൈകല്യം ഉണ്ടാക്കുകയോ ചെയ്യുക, സ്ത്രീധന പീഡന മരണം, ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ പീഡനം, കൂട്ടമാനഭംഗം, യു.എ.പി.എ, എൻ.െഎ.എ കേസുകളും എന്‍.ഡി.പി.എസ് കേസുകളും (മയക്കുമരുന്ന് കേസുകള്‍) കള്ളനോട്ട്, പ്രായപൂര്‍ത്തിയാകാത്തവരുടെ തിരോധാനം തുടങ്ങിയവയും പട്ടികയിൽ ഉൾപ്പെടുന്നു. അബ്കാരി േകസുകളുടെ പരിധി ഉയർത്തിയാണ് ഗുരതര കുറ്റകൃത്യങ്ങളിൽ നിലനിർത്തിയത്. സ്ത്രീധന പീഡന കേസുകളും കള്ളനോട്ട് കേസുകളും തീർത്തും ഡിവൈ.എസ്.പിമാരാകും അന്വേഷിക്കുക. 30 കുറ്റകൃത്യങ്ങളാണ് ഗുരുതര കൃത്യങ്ങളിൽ ഇപ്പോഴുള്ളത്. നേരേത്ത ഇത് 26 ആയിരുന്നു. അഷ്റഫ് വട്ടപ്പാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.