കെവിൻവധം: സി.ബി.​െഎ അന്വേഷണത്തിന്​ ദലിത്​ സംയുക്തസമിതി മാർച്ച്​

കോട്ടയം: കെവിൻവധക്കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് ദലിത് സംയുക്തസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ചെയര്‍മാന്‍ എം.എസ്. സജന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെവിേൻറത് ദുരഭിമാന കൊലപാതകമാണ്. സിനിമയില്‍പോലും കാണാത്ത തരത്തിലാണ് ഇത് നടന്നത്. അതിന് പൊലീസ് എല്ലാ ഒത്താശയും നൽകി. അതിക്രൂരമായി നടത്തിയ കൊലപാതകം മുങ്ങിമരണമാണെന്ന നിലയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഭരിക്കുന്ന പാര്‍ട്ടിക്കുവേണ്ടി ജയ് വിളിക്കുന്ന പൊലീസിനെ വിശ്വാസമില്ലെന്നും രാഷ്ട്രീയ പാര്‍ട്ടിയുടെ പിടിയാളന്മാരായി നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. എ.കെ.സി.എച്ച്.എം.എസ് ജനറൽസെക്രട്ടറി എ.കെ. സജീവ്, ഡി.സി.യു.എഫ് ചെയർമാൻ രാജ്മോഹൻ തമ്പുരാൻ, എൻ.ഡി.എൽ.എഫ് ജനറൽെസക്രട്ടറി കെ.കെ.എസ്.ദാസ്, സി.എസ്.ഡി.എസ് സംസ്ഥാനസെക്രട്ടറി ജോസ് പനച്ചിക്കാട്, കെ.സി.എസ് ജനറൽസെക്രട്ടറി െഎ.ആർ. സദാനന്ദന്‍, വി.പി.എം.എസ് ജനറൽസെക്രട്ടറി അഡ്വ. പി.എ. പ്രസാദ്, എ.കെ.സി.എച്ച്.എം.എസ് ജനറൽ സെക്രട്ടറി കല്ലറ പ്രശാന്തൻ, െഎ.ഡി.എഫ് ജനറൽ സെക്രട്ടറി വി.കെ. വിമലന്‍, കെ.സി.എസ് സംസ്ഥാന പ്രസിഡൻറ് എൻ.കെ. അനിൽകുമാർ, വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ, വെൽഫെയർപാർട്ടി ജില്ല പ്രസിഡൻറ് സണ്ണി മാത്യു, സണ്ണി എം.കപിക്കാട്, ജെ. ജോര്‍ജ് ഗ്ലന്‍മേരി, സജി മണര്‍കാട് എന്നിവർ സംസാരിച്ചു. കെവി​െൻറ ജന്മനാടായ നട്ടാശ്ശേരി കവലയിൽനിന്നും ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. വിവിധസംഘടനപ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പെങ്കടുത്തു. മാര്‍ച്ചിനിടയിലൂടെ വാഹനം കടത്തിവിട്ടതിനെച്ചൊല്ലി പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയതോതില്‍ വാക്കേറ്റമുണ്ടായി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.