കോട്ടയം: ജീവിതസാക്ഷ്യത്തിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും സുസ്ഥിര വികസനം സാധ്യമാക്കാൻ സാമൂഹിക ശുശ്രൂഷകർ മുൻഗണന നൽകണമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി സെക്രട്ടറി ജനറലും കോട്ടയം അതിരൂപത മെത്രാപ്പോലീത്തയുമായ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്. കേരള സോഷ്യൽ സർവിസ് ഫോറം കേരളത്തിലെ 32 രൂപതകളിലെ സാമൂഹിക ശുശ്രൂഷകരുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് പീസ് ആൻഡ് ഡെവലപ്മെൻറ് കമീഷൻ ചെയർമാൻ ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് അധ്യക്ഷതവഹിച്ചു. കേരള സോഷ്യൽ സർവിസ് ഫോറം പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിെൻറ പ്രകാശനം സീറോ മലബാർ സോഷ്യൽ അപ്പോസ്തലേറ്റ് നാഷനൽ കോഒാഡിനേറ്റർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. 'ൈക്രസ്തവ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ' വിഷയത്തിൽ കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി, ഫാ. തോമസ് തറയിൽ, പ്രഫ. മോനമ്മ കോക്കാട് വി.ആർ. ഹരിദാസ്, ഫാ. റൊമാൻസ് ആൻറണി, സോഷ്യൽ സർവിസ് ഫോറം എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ, സിസ്റ്റർ ജെസീന എസ്.ആർ.എ, ജോബി മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.