അന്താരാഷ്​ട്ര ലഹരിവിരുദ്ധദിനാചരണത്തി​െൻറ സംസ്​ഥാനതല ഉദ്ഘാടനം

കോട്ടയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 26ന് െകാച്ചിയിൽ നടക്കും. എറണാകുളം സ​െൻറ് തെരേസാസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 11.30ന് മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ബിഷപ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള എന്നിവർ പെങ്കടുക്കും. ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ആവിഷ്കരിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.