കോട്ടയം: കേരള യൂത്ത്ഫ്രണ്ട്-എം 48ാമത് ജന്മദിന സമ്മേളനവും രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ. മാണി എം.പിക്ക് സ്വീകരണവും വ്യാഴാഴ്ച രാവിലെ 10ന് തിരുവനന്തപുരം അധ്യാപകഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം പാർട്ടി ചെയർമാൻ കെ.എം. മാണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടക്കും. യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കുമെന്ന് ജനറൽ സെക്രട്ടറി എം. മോനിച്ചൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.