തൊടുപുഴ: പരോൾ അനുവദിക്കുന്നില്ലെന്നാരോപിച്ച് സോളാർ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ബിജു രാധാകൃഷ്ണൻ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. അഞ്ചു വർഷമായി ജയിലിൽ കഴിയുന്ന ബിജു രാധാകൃഷ്ണന് ഒരിക്കൽപോലും പരോൾ ലഭിച്ചില്ലെന്നാണ് അഭിഭാഷക പരാതി നൽകിയത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഇയാൾ കഴിഞ്ഞ മാർച്ച് പത്തിനാണ് പരോളിന് അപേക്ഷ നൽകിയത്. പ്രൊബേഷനറി ഓഫിസർ അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും പൊലീസ് റിപ്പോർട്ട് എതിരാണെന്ന് അഭിഭാഷക നൽകിയ പരാതിയിൽ പറയുന്നു. പരോൾ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നാണ് അഭിഭാഷക നിഷ കെ. പീറ്റർ മനുഷ്യവകാശ കമീഷൻ മുമ്പാകെ വാദിച്ചു. വൃദ്ധയായ അമ്മയെ കാണാനും ചികിത്സ തുടരാനും പരോൾ അനുവദിക്കണമെന്നാണ് ആവശ്യം. പരാതിയിൽ, ജയിൽ ഡി.ജി.പിയോട് കമീഷൻ വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.