സംഗീത ദിനാചരണവും സംഗീത സംഗമവും

പത്തനംതിട്ട: ലോകസംഗീതദിനത്തി​െൻറ ഭാഗമായി ഓമല്ലൂർ സരസ്വതി കലാക്ഷേത്രം നടത്തുന്ന നാലാമത് സംഗീതസംഗമം വ്യാഴാഴ്ച ഓമല്ലൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സംഗീത സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ ടി.ആർ. ജയറാം അനുസ്മരണവും ഒപ്പം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള ലളിതഗാന മത്സരം ഉച്ചക്ക് ഒന്നിന് ആരംഭിക്കും. അനുസ്മരണ സമ്മേളനം കവി പുള്ളിമോടി അശോക് കുമാർ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് സംഗീതസംഗമം കർണാടക സംഗീതജ്ഞ ഓമല്ലൂർ പി. ശ്യാമളാകുമാരി ഉദ്ഘാടനം ചെയ്യും. കലാക്ഷേത്രം രക്ഷാധികാരി ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിക്കും. കവി ഉണ്ണികൃഷ്ണൻ പൂഴിക്കാട് മുഖ്യപ്രഭാഷണം നടത്തും. ഓമല്ലൂർ പി. ശ്യാമളാകുമാരി, ബി.എസ്. കാശിനാഥ്, ഗൗരി ശ്രീനിവാസ് എന്നിവരെ ആദരിക്കും. പത്തനംതിട്ടയെ സംബന്ധിച്ച ആദ്യ വിഡിയോ ആൽബമായ പത്തനംതിട്ട പാട്ടി​െൻറ ആവിഷ്കാരം അരങ്ങേറും. ലളിതഗാനം, മാപ്പിളപ്പാട്ട്, ക്വയർഗീതം, തിരുവാതിരപ്പാട്ട്, വള്ളപ്പാട്ട്, മാർഗംകളി പാട്ട്, ഭജനപ്പാട്ട്, നാടകഗാനങ്ങൾ, വയലിൻ, മൃദംഗം, തബല, തായമ്പക, ഓർഗൺ വാദനങ്ങൾ, സംഘഗാനം, നാടൻപാട്ട്, കേരാക്കേ ഗാനമേള, ദേശഭക്തിഗാനം എന്നിവയും അരങ്ങേറും. ലളിതഗാനമത്സര വിജയികൾക്ക് കാഷ് അവാർഡും ഉണ്ടാകും. ബുധനാഴ്ച രാത്രി ഒമ്പതുവരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 9446394229. വാർത്തസമ്മേളനത്തിൽ പട്ടാഴി എൻ. ത്യാഗരാജൻ, രാജേഷ് ഓമല്ലൂർ, ബി. ശശീന്ദ്രൻ, സുരേഷ് കുമാർ ഓലിത്തുണ്ടിൽ എന്നിവർ പങ്കെടുത്തു. ഭിന്നശേഷിക്കാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം -ഡി.എ.ഡബ്ല്യു.എഫ് പത്തനംതിട്ട: സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് ഡിഫറൻറ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡി.എ.ഡബ്ല്യു.എഫ്) സംസ്ഥാന പ്രസിഡൻറ് പരശുവയ്ക്കൽ മോഹനൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ധനവകുപ്പ് ഇടപെട്ട് ഭിന്നശേഷിക്കാർക്ക് ക്ഷേമനിധി രൂപവത്കരിക്കുകയും ധനസഹായം പ്രത്യേക ലോട്ടറി ഏർപ്പെടുത്തി ഒരുവർഷത്തെ ലാഭം മാറ്റിെവച്ച് നടപ്പാക്കണമെന്നാണ് നിർദേശം. സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്ക് ദേവസ്വം ബോർഡ്, സർവകലാശാലകൾ ഉൾപ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങളിലും എയ്ഡഡ് സ്കൂൾ, കോളജുകൾ എന്നിവിടങ്ങളിലും നിയമപരമായി ലഭിക്കാനുള്ള നാലു ശതമാനം ഉദ്യോഗസ്ഥ സംവരണം നടപ്പാക്കണം. 2004 മേയ് വരെ സർവിസിൽ തുടരാൻ അനുവദിച്ച ഭിന്നശേഷിക്കാരെ റഗുലറൈസ് ചെയ്യുക, താൽക്കാലിക ജീവനക്കാരായ ഭിന്നശേഷിക്കാരെ കാലാവധി കണക്കാതെ സർവിസിൽ സ്ഥിരപ്പെടുത്തുക, ഭിന്നശേഷിക്കാർക്ക് ആനുകൂല്യം ലഭിക്കാൻ അവരുടെ മാത്രം വരുമാനം ബാധകമാക്കുക, ഭിന്നശേഷിക്കാരെ റേഷൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന ജോയൻറ് സെക്രട്ടറി കെ.കെ. സുരേഷ്, രാജു സെൽവം, ജോസഫ് തോമസ്, ഒ.പി. അന്നമ്മ, ജോജി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.