കുറുപ്പന്തറ: കുറുപ്പന്തറ-കല്ലറ റോഡിലെ റെയിൽവേ ഗേറ്റ് സാങ്കേതിക തകരാർ മൂലം അടഞ്ഞുകിടന്നതിനാൽ മിസോറം ഗവർണർ കുമ്മനം രാജശേഖരന് വഴിമാറി യാത്ര ചെയ്യേണ്ടിവന്നു. തിങ്കളാഴ്ച പുലർച്ച തകരാർ സംഭവിച്ച് ഗേറ്റ് തുറക്കാനാവാത്തവിധം അടഞ്ഞുപോവുകയായിരുന്നു. തുടർന്ന് ഇതുവഴിയുള്ള വാഹനങ്ങൾ കുറുപ്പന്തറ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള റോഡുവഴി മള്ളിയൂർ-മുട്ടുച്ചിറ റോഡിലെത്തിയാണ് കടന്നുപോയത്. മള്ളിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കുമ്മനം രാജശേഖരൻ ഗേറ്റ് അടഞ്ഞുകിടന്നതിനാൽ മുട്ടുച്ചിറ വഴിയാണ് മള്ളിയൂരിലേക്ക് പോയത്. തിങ്കളാഴ്ച രാത്രി ഏറെ വൈകിയും ഗേറ്റിെൻറ തകരാർ മാറ്റിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.