നടുറോഡിൽ മാലിന്യം തള്ളൽ; മൂക്കുപൊത്തി യാത്രക്കാർ

കോട്ടയം: റോഡരികിൽ മാലിന്യം കുമിഞ്ഞുകുടുന്നു. മൂക്കുപൊത്തി യാത്രക്കാർ. കോട്ടയം മിനി സിവിൽ സ്റ്റേഷൻ-രാമവർമ യൂനിയൻ ക്ലബ് റോഡിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. തുടർച്ചയായി അവധിദിനങ്ങൾ വന്നെത്തിയതോടെ ചാക്കുകളിലും കൂടുകളിലും നിക്ഷേപിച്ച മാലിന്യം നഗരസഭ അധികൃതർ നീക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്. ആൾത്താമസമില്ലാത്ത പുരയിടത്തെ ഗേറ്റിന് മുന്നിൽ കുന്നുകൂടിയ മാലിന്യം റോഡിലേക്ക് പരന്നിട്ടുണ്ട്. ഇത് കാൽനടക്കാരെയും വാഹനയാത്രക്കാരെയും ഏറെ വലക്കുന്നു. നടുറോഡിലെ മാലിന്യത്തിൽനിന്ന് രക്ഷതേടാൻ മൂക്കുപൊത്തിയാണ് പലരും യാത്ര. വിവിധ ആവശ്യങ്ങൾക്കായി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്കും സമീപത്തെ പോസ്റ്റ് ഒാഫിസിലേക്കും എത്തുന്ന നിരവധിപേരാണ് ദുർഗന്ധത്തിൽ വീർപ്പുമുട്ടുന്നത്. റോഡിൽ കിടക്കുന്ന മാലിന്യത്തിന് മുകളിലൂടെ വാഹനങ്ങൾ കയറുന്നതിനാൽ ചിന്നിച്ചിതറിയ നിലയിലാണ്. പലയിടങ്ങളിലും കുന്നൂകൂടിയ മാലിന്യം ദിവസങ്ങൾ കഴിഞ്ഞിട്ടും നീക്കാറില്ലെന്ന് പരാതിയുണ്ട്. ഇതേ തുടർന്ന് ആരാധനാലയങ്ങളുടെ പരിസരങ്ങളിലുൾപ്പെടെയാണ് മാലിന്യം തള്ളുന്നത്. കോടതി ഉത്തരവിനെത്തുടർന്ന് വടവാതൂർ ഡമ്പിങ് യാർഡ് പൂട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും നഗരസഭ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് പ്രശ്നം ഗുരുരതമാക്കുന്നത്. മഴയിൽ മാലിന്യം ചീഞ്ഞളിഞ്ഞതിനാൽ അസഹ്യമായ ദുർഗന്ധമാണ് പരത്തുന്നത്. മഴ മാറിയതോടെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി; ഇതുവരെ തകർന്നത് 175 വീടുകൾ കോട്ടയം: മഴ പൂർണമായും മാറിനിന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി. കാലവർഷക്കെടുതിയിൽ ഇതുവരെ 175 വീടുകളാണ് നശിച്ചത്. ഇൗ ഇനത്തിൽ 27.5 ലക്ഷത്തി​െൻറ നാശനഷ്ടമുണ്ട്. 496.81 ഹെക്ടറിലെ കൃഷിനശിച്ചതിൽ 14.47 കോടിയുടെ നഷ്ടം കണക്കാക്കുന്നു. നെൽകൃഷിക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ജില്ലയിൽ ഇതുവരെ നാല് മരണവും റിേപ്പാർട്ട് ചെയ്തു. മീനച്ചിലാറ്റിൽ പുന്നത്തുറ ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതാണ് ഒടുവിലെത്ത സംഭവം. 35നും 40നും ഇടയിൽ പ്രായമുള്ള പുരുഷ​െൻറ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തേടി ആരും എത്തിയിട്ടില്ലെന്ന് അയർക്കുന്നം പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച അയർക്കുന്നത്ത് ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചിരുന്ന ഒരാൾ, നീണ്ടൂരിൽ യുവഡോക്ടർ, പാലായിൽ വയോധികൻ എന്നിവരാണ് മുങ്ങിമരിച്ചത്. കോട്ടയം താലൂക്കിലെ ഗവ. എൽ.പി.എസ് കണിയാംകുന്ന് മണർകാട്, ഗവ. എൽ.പി.എസ് അയർക്കുന്നം, ഗവ. യു.പി.എസ് തിരുവാർപ്പ്, അമൃത എച്ച്.എസ് മൂലേടം, ചങ്ങനാശ്ശേരി താലൂക്കിലെ എൻ.എസ്.എസ് യു.പി.എസ് പുഴവാത്, ഗവ. എൽ.പി.എസ് പെരുന്ന, ഗവ. യു.പി.എസ് പെരുന്ന പടിഞ്ഞാറ്, വൈക്കം താലൂക്കിലെ എസ്.എൻ.എൽ.പി.എസ് വൈക്കപ്രയാർ എന്നിവ ഉൾപ്പെടെ 14 സ്കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. തുടക്കത്തിൽ ജില്ലയിൽ 25 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരുന്നത്. മഴക്കാലെക്കടുതിക്ക് ശമനം വന്നതോടെ 11 ക്യാമ്പുകൾ നിർത്തിലാക്കിയിരുന്നു. വീടുകളിൽനിന്ന് െവള്ളം ഇറങ്ങിയ സാഹചര്യത്തിൽ ചൊവ്വാഴ്ച 14 ദുരിതാശ്വാസ ക്യാമ്പുകളും നിർത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. കോട്ടയം നഗരസഭ, ആർപ്പൂക്കര, അയ്മനം, തിരുവാർപ്പ്, കുമരകം, മണർകാട്, അയർക്കുന്നം, വിജയപുരം പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിൽനിന്നാണ് വെള്ളം ഇറങ്ങിത്തുടങ്ങിയത്. അതേസമയം, മഴ കനത്താൽ വീണ്ടും ദുരിതമുണ്ടാകുമെന്ന ആശങ്കയിലാണ് മീനച്ചിലാറി​െൻറയും കൈതോടുകളുടെയും പരിസരങ്ങളിൽ താമസിക്കുന്നവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.