പന്ന്യാലിയിൽനിന്ന്​ കേന്ദ്രീയ വിദ്യാലയം മാറ്റണമെന്ന ആവശ്യവുമായി യു.പി സ്​കൂൾ പി.ടി.എ രംഗത്ത്​

പത്തനംതിട്ട: പന്ന്യാലി യു.പി സ്കൂളിൽനിന്ന് കേന്ദ്രീയ വിദ്യാലയം മാറ്റണമെന്ന ആവശ്യവുമായി സ്കൂൾ പി.ടി.എ രംഗത്ത്. കേന്ദ്രീയ വിദ്യാലയം കോന്നി അട്ടച്ചാക്കൽ സ​െൻറ് ജോർജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് മാറ്റാമെന്ന് അടൂർ പ്രകാശ് എം.എൽ.എ പറയുന്നു. സ്ഥലസൗകര്യമുള്ളിടത്തേക്ക് കേന്ദ്രീയ വിദ്യാലയം മാറ്റി സ്ഥാപിക്കുന്നതിന് എതിരുനിൽക്കുന്നത് ആേൻറാ ആൻറണി എം.പിയാണെന്ന് യു.പി സ്കൂൾ പി.ടി.എയും അടൂർ പ്രകാശ് എം.എൽ.എയും പരോക്ഷമായി കുറ്റപ്പെടുത്തുന്നു. കേന്ദ്രീയ വിദ്യാലയം യു.പി സ്കൂളിൽനിന്ന് മാറ്റിയില്ലെങ്കിൽ തങ്ങളുടെ കുട്ടികളെ ഒന്നടങ്കം ടി.സി വാങ്ങി മറ്റു സ്കൂളുകളിലേക്ക് മാറ്റുമെന്ന് പി.ടി.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രീയ വിദ്യാലയത്തിന് യു.പി സ്കൂൾ വിട്ടുനൽകുന്നതിനെതിരെ സമരം ശക്തമാക്കും. ഇതി​െൻറ ഭാഗമായി ഞായറാഴ്ച വൈകീട്ട് മൂന്നിന് സ്കൂൾ അങ്കണത്തിൽ ചേരുന്ന യോഗത്തിൽ ജനകീയ സമരസമിതിക്ക് രൂപം നൽകും. തിങ്കളാഴ്ച മുഴുവൻ കുട്ടികളുെടയും ടി.സിക്കായി അപേക്ഷ നൽകും. കോന്നിയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയം ഒാമല്ലൂരിൽ സ്ഥാപിക്കാനുള്ള കടുംപിടിത്തത്തിനു പിന്നിൽ ആേൻറാ ആൻറണി എം.പിയാണെന്നാണ് സംശയിക്കുന്നതെന്നും അവർ പറഞ്ഞു. കേന്ദ്രീയ വിദ്യാലയം വന്നതോടെ തങ്ങളുടെ കുട്ടികൾ അവിടെ രണ്ടാംകിടക്കാരായി. അത് തങ്ങളുടെ കുട്ടികളെ മാനസികമായി തളർത്തിയിരിക്കയാണെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത വിജയൻ, പഞ്ചായത്ത് അംഗം സാജു കൊച്ചുതുണ്ടിൽ, സ്കൂൾ പി.ടി.എ പ്രസിഡൻറ് അജികുമാർ, വികസന സമിതി ചെയർമാൻ െജ.കെ.ടി. ജോർജ്, രക്ഷിതാക്കളുടെ പ്രതിനിധി തോമസ് എന്നിവർ പെങ്കടുത്തു. കേന്ദ്രീയ വിദ്യാലയത്തിന് കോന്നിയിൽ താൽക്കാലിക സ്ഥലം കണ്ടെത്തി -അടൂർ പ്രകാശ് എം.എൽ.എ പത്തനംതിട്ട: കേന്ദ്രീയ വിദ്യാലയത്തിനായി കോന്നി അട്ടച്ചാക്കൽ സ​െൻറ് ജോർജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥലം കണ്ടെത്തിയതായി അടൂർ പ്രകാശ് എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ​െൻറ് ജോർജ് സ്കൂളിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുന്നതിന് സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റി ഫാ. പി.വൈ. ജെസൻ രേഖാമൂലം പത്തനംതിട്ട കലക്ടറെ അറിയിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. അതി​െൻറ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തി കലക്ടർ തീരുമാനമെടുത്ത് കേന്ദ്രീയ വിദ്യാലയം അധികൃതരെ വിവരം അറിയിക്കണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു. താൽക്കാലികമായി ക്ലാസുകൾ എവിടെ തുടങ്ങും എന്ന പ്രശ്നം ഉയർത്തിക്കാട്ടി കോന്നിക്കുവേണ്ടി അനുവദിച്ച കേന്ദ്രീയ വിദ്യാലയം മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തുന്നത് കോന്നിക്കാരോട് അവഗണനയായെ കണക്കാക്കാനാവൂ എന്നും എം.എൽ.എ പറഞ്ഞു. പന്ന്യാലിൽ സ്കൂളി​െൻറ പ്രവർത്തനത്തെ ബാധിക്കും വിധം അവിടെ കേന്ദ്രീയ വിദ്യാലയത്തി​െൻറ ക്ലാസുകൾ ആരംഭിക്കുന്നതിനെതിരെ യു.പി സ്കൂൾ അധികൃതർ പ്രകടിപ്പിക്കുന്ന ആശങ്കയോട് താനും യോജിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് കോന്നിയിൽ സർക്കാർ മെഡിക്കൽ കോളജ് വളപ്പിൽ കേന്ദ്രീയ വിദ്യാലയത്തിനായി എട്ട് ഏക്കർ സ്ഥലം അനുവദിച്ചിട്ടുണ്ട്. 99 വർഷത്തെ പാട്ടത്തിനാണ് സ്ഥലം അനുവദിച്ചത്. സ്ഥലം ലഭ്യമായതോടെ കേന്ദ്രീയ വിദ്യാലയത്തിന് അവിടെ കെട്ടിടം നിർമിക്കാൻ കേന്ദ്ര സർക്കാർ തുക അനുവദിച്ചു. കേന്ദ്രീയ വിദ്യാലയത്തി​െൻറ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. കേന്ദ്രീയ വിദ്യാലയം സ്ഥാപിതമാകുന്ന ഗ്രാമത്തിലെ കുട്ടികൾക്ക് പ്രവേശനത്തിന് 25 ശതമാനം സംവരണം ലഭിക്കുമെന്നത് കോന്നിക്കാർക്ക് ഗുണമാകുകയും ചെയ്യും. കേന്ദ്രീയ വിദ്യാലയത്തെ മറ്റുള്ള സ്ഥലത്തേക്ക് കൊണ്ടുപോകാൻ ആരുശ്രമിച്ചാലും എം.എൽ.എ എന്ന നിലയിൽ അതിനെ ശക്തമായി എതിർക്കേണ്ടി വരുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.