വിസ തട്ടിപ്പ്: പാലാ സ്വദേശി കസ്​റ്റഡിയില്‍

അടിമാലി: ചെന്നൈയിലെ സ്ഥാപനത്തി​െൻറ പേരിൽ ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് പണം തട്ടിയ സംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. അടിമാലി കൂമ്പന്‍പാറ സ്വദേശി ജിബിന്‍ ബാബുവി​െൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരുവര്‍ഷം മുമ്പ് കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് മുപ്പതോളം പേരില്‍നിന്ന് 50,000 രൂപ വീതം തട്ടിയെടുത്തിരുന്നു. ചെന്നൈ എഗ്മോര്‍ എന്ന സ്ഥലത്താണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥാപനത്തിലെ ഒരാളായിരുന്നു പിടിയിലായ യുവാവെന്ന് തട്ടിപ്പിനിരയായ ജിബിന്‍ പൊലീസിൽ മൊഴി നല്‍കി. യുവാവിനെ യാദൃച്ഛികമായി ജിബിന്‍ വെള്ളിയാഴ്ച അടിമാലിയില്‍ കണ്ടെത്തി. ഉടന്‍ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.