പോളിടെക്നിക് അധ്യാപകർക്ക് എം.ടെക് പഠനത്തിന് സീറ്റ് സംവരണം -മന്ത്രി സി. രവീന്ദ്രനാഥ്

കോട്ടയം: പോളിടെക്നിക് കോളജുകളിലെ അധ്യാപകരുടെ മികവ് വർധിപ്പിക്കുന്നതി​െൻറ ഭാഗമായി എൻജിനീയറിങ് കോളജുകളിൽ ഇവർക്കായി എം.ടെക് പഠനത്തിന് 20 സീറ്റ് സംവരണം ചെയ്യുമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കടുത്തുരുത്തി പോളിടെക്നിക്കിൽ നിർമിച്ച പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 199 പുതിയ അധ്യാപകരെ പോളിടെക്നിക്കുകളിൽ ഒറ്റയടിക്ക് നിയമിച്ചിട്ടുണ്ട്. അടുത്തഘട്ടത്തിൽ കൂടുതൽ അധ്യാപകരെ നിയമിക്കാനാണ് സർക്കാറി​െൻറ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.