പത്തനംതിട്ട: ജില്ലയിൽ ബാങ്ക് നിക്ഷേപ-വായ്പ അനുപാതത്തിലെ അന്തരം കുറക്കാൻ ബാങ്കുകൾ തയാറാകുന്നില്ല. നിക്ഷേപം നാൾക്കുനാൾ വർധിക്കുേമ്പാഴും വായ്പ നൽകുന്നതിൽ ബാങ്കുകൾ വിമുഖത തുടരുന്നു. നിക്ഷേപത്തിെൻറ 30.04 ശതമാനം മാത്രമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം വായ്പ അനുവദിച്ചത്. നിക്ഷേപത്തിന് ആനുപാതികമായി വായ്പ അനുവദിക്കണമെന്ന നിർദേശം പാലിക്കാൻ ബാങ്കുകൾ തയാറാകുന്നിെല്ലന്നാണ് ഇൗ വർഷത്തെയും കണക്കുകൾ സൂചിപ്പിക്കുന്നത്. കാര്‍ഷിക വായ്പകള്‍, മുദ്ര ഉള്‍പ്പെടെ വ്യവസായ വായ്പകള്‍, ഭവന നിര്‍മാണ വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങി മുന്‍ഗണന വിഭാഗത്തിലുള്ള വായ്പകള്‍ നൽകുന്നതിലാണ് ബാങ്കുകൾക്ക് കൂടുതൽ വിമുഖത. മുന്‍ഗണന മേഖലകളില്‍ കൃഷിക്കും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 2244 കോടി രൂപയും കൃഷി ഇതര മേഖലയില്‍ 539 കോടിയും മറ്റ് മുന്‍ഗണന മേഖലയില്‍ 1173 കോടിയുമാണ് 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം ജില്ലയിലെ ബാങ്കുകള്‍ നല്‍കിയത്. ആകെ നല്‍കാൻ ലക്ഷ്യമിട്ട വായ്പകളില്‍ കാര്‍ഷികമേഖലയില്‍ 78.55 ശതമാനവും കൃഷി ഇതരമേഖലയില്‍ 53.85 ശതമാനവും മറ്റ് മുന്‍ഗണന മേഖലകളില്‍ 67.92 ശതമാനവും മാത്രമാണ് നൽകിയത്. 2018 മാര്‍ച്ച് 31ന് ജില്ലയിലെ ആകെ ബാങ്ക് നിക്ഷേപം 41,217 കോടി രൂപയാണ്. 2017 മാര്‍ച്ചില്‍ ഇത് 39,209 കോടിയായിരുന്നു. 2008 കോടിയുടെ വർധനയാണ് നിക്ഷേപത്തിലുണ്ടായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 12,393 കോടിയാണ് വായ്പ നല്‍കിയത്. 2016-17 സാമ്പത്തികവര്‍ഷം ഇത് 12,953 കോടിയായിരുന്നു. 570 കോടിയുടെ കുറവാണ് വായ്പ നല്‍കുന്നതില്‍ ഉണ്ടായത്. പ്രവാസി നിക്ഷേപം 2018 മാര്‍ച്ച് 31ന് 20,447 കോടിയാണ്. 2017 മാര്‍ച്ചില്‍ ഇത് 18,407 കോടിയായിരുന്നു. 2040 കോടിയുടെ വർധനയാണ് പ്രവാസി നിക്ഷേപത്തില്‍ ഉണ്ടായിട്ടുള്ളത്. ജില്ലതല ബാങ്കിങ് അവലോകനസമിതി യോഗത്തിലാണ് ബാങ്ക് അധികൃതർ കണക്കുകൾ വെളിപ്പെടുത്തിയത്. കലക്ടര്‍ പി.ബി. നൂഹ് യോഗം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കുകൂടി പ്രയോജനപ്പെടുന്ന രീതിയിെല വായ്പകള്‍ നല്‍കാനും ബാങ്കുകള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. വായ്പകള്‍ കൃത്യമായി തിരിച്ചടക്കാൻ ബോധവത്കരണം അനിവാര്യമാണെന്നും വായ്പ എടുക്കുന്നവരെ ബോധവത്കരിക്കണമെന്നും കലക്ടർ പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം കൂടുതല്‍ വായ്പ അനുവദിച്ച ജില്ല സഹകരണ ബാങ്ക് തെങ്ങമം ബ്രാഞ്ച് മാനേജര്‍ ബി. മുരളീധരന്‍, കേരള ഗ്രാമീണ്‍ ബാങ്ക് ഏനാത്ത് ബ്രാഞ്ച് മാനേജര്‍ കുമാര്‍ ശങ്കര്‍, എസ്.ബി.ഐ പന്തളം ബ്രാഞ്ച് മാനേജര്‍ ജോണി ജോസഫ്, എസ്.ബി.ഐ വെച്ചൂച്ചിറ മാനേജര്‍ എസ്. ചിത്ര എന്നിവരെ കലക്ടര്‍ ആദരിച്ചു. ലീഡ് ബാങ്ക് ജില്ല മാനേജര്‍ വി. വിജയകുമാരന്‍ അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോയ് സി. ആര്യക്കര, എസ്.ബി.ഐ അസിസ്റ്റൻറ് ജനറല്‍ മാനേജര്‍ സി. അജയകുമാര്‍, റിസര്‍വ് ബാങ്ക് അസിസ്റ്റൻറ് ജനറല്‍ മാനേജര്‍ സി. ജോസഫ്, നബാര്‍ഡ് ജില്ല വികസന മാനേജര്‍ രഘുനാഥന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.