ചെങ്ങന്നൂരിലേത്​ ദേശീയ രാഷ്​ട്രീയത്തിൽ തന്നെ മാറ്റംകുറിക്കുന്ന ജനവിധി -മന്ത്രി എം.എം. മണി

ചുങ്കപ്പാറ: ദേശീയ രാഷ്ട്രീയത്തിൽതന്നെ സ്വാധീനം ചെലുത്താൻ കഴിയുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ചെങ്ങന്നൂരിലേതെന്ന് മന്ത്രി എം.എം. മണി. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പി.കെ. ഗോപിനാഥപണിക്കരുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങൾക്കൊപ്പം നിലകൊണ്ടാൽ ജനം ഒരിക്കലും കൈവിടില്ലെന്ന് വീണ്ടും തെളിഞ്ഞു. വർഗീയതക്കെതിരെ പ്രതികരിക്കാൻ ആരുമായും കൂട്ടുകൂടും. അത് രാഷ്ട്രീയമായല്ല. വരാപ്പുഴയിൽ ചെറുപ്പക്കാരൻ മരിച്ചത് പറഞ്ഞ് തങ്ങളെ വിരട്ടുകയാണ്. ഇതിന് മുമ്പും പൊലീസ് ഇത്തരം വിവരക്കേടുകൾ ചെയ്തിട്ടുണ്ട്. ഏറ്റവും വിവരംകെട്ട പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്നും രാജ്യം ജീർണമായ പ്രശ്നങ്ങൾ നേരിടുേമ്പാഴും പ്രധാനമന്ത്രി വിദേശപര്യടനം തുടരുകയാെണന്നും മന്ത്രി പറഞ്ഞു. ഏരിയ സെക്രട്ടറി കെ.ആർ. സുകുമാരൻ അധ്യക്ഷത വഹിച്ചു. രാജു എബ്രഹാം എം.എൽ.എ, എം. ഫിലിപ് കോശി, പ്രഫ. മാത്യൂസ് വാഴക്കുന്നം, ഇ.കെ. അജി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് വിതരണം ചെയ്തു. പടം PTL51 MM Mani MLPY-2 A ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പി.കെ. ഗോപിനാഥപണിക്കരുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.