നവീകരണം ഇഴയുന്നു; റോഡാകെ കുഴിയും വെള്ളക്കെട്ടും

കോഴഞ്ചേരി: കുമ്പനാട്-ഓതറ റോഡില്‍ നവീകരണത്തിനുവേണ്ടി റോഡ് പൊളിച്ച ഇടങ്ങളിലെല്ലാം കുഴിയും വെള്ളക്കെട്ടും. കുമ്പനാട് മുതല്‍ ഓതറ പഴയകാവ് ജങ്ഷന്‍ വരെ റോഡില്‍ എട്ടോളം സ്ഥലത്ത് ഉയരം കൂട്ടാൻ ടാറിങ് ഉള്‍പ്പെടെ ഭാഗം എക്സ്കവേറ്റർ ഉപയോഗിച്ച് താഴ്ത്തി മുകളിൽ മണ്ണിട്ടിരിക്കുകയാണ്. റോഡ് നിരപ്പാക്കാത്തതിനാൽ ഈ ഭാഗങ്ങളിലെല്ലാം കുണ്ടും കുഴിയും വെള്ളക്കെട്ടുമായതോടെ വാഹനങ്ങൾക്കും കാല്‍നടക്കാർക്കും യാത്ര ദുഷ്‌കരമായി. റോഡി​െൻറ പകുതി ഭാഗത്ത് നിർമാണം നടത്തിയിരുന്നെങ്കില്‍ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകുമായിരുന്നില്ല. കുമ്പനാട് മുതല്‍ ഓതറ വരെ അഞ്ചുകിലോമീറ്ററിലാണ് നവീകരണം നടത്തുന്നത്. മൂന്ന് കലുങ്കുകൾ നിർമിച്ചു. കലുങ്ക് നിർമാണത്തിന് റോഡ് മുറിച്ചത് യാത്രക്കാരെ വലച്ചിരുന്നു. പണി ആരംഭിച്ചിട്ട് അഞ്ചുമാസം പിന്നിടുന്നു. മന്ദഗതിയിലാണ് നിർമാണം. അടിയന്തരമായി റോഡ് നിർമാണം പൂര്‍ത്തിയാക്കി പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി. പടം PTL52 Kumbanadu Othara Road കുമ്പനാട് ഓതറ റോഡില്‍ പൊളിച്ച ഭാഗങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.