േകാട്ടയം: ജനാധിപത്യത്തിലും ചാതുർവർണ്യത്തിെൻറ മുഖമുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പള്ളം എസ്.എൻ.ഡി.പി യോഗം 28 എ നമ്പർ ശാഖയിലെ ഗുരുദേവ ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാതുർവർണ്യവ്യവസ്ഥ ഇല്ലാതാക്കാനാണ് ജനാധിപത്യം വന്നത്. എന്നാൽ, ജനാധിപത്യത്തിൽ ചാതുർവർണ്യം പിടിമുറുക്കിയിരിക്കുകയാണ്. ജാതി വിദ്വേഷം ഉണ്ടാകുമ്പോഴാണ് ജാതിചിന്ത ഉണ്ടാകുന്നത്. ജാതിചിന്ത ഇല്ലാതാകണമെങ്കിൽ ജാതി വിവേചനം ഇല്ലാതാകണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം യൂനിയൻ പ്രസിഡൻറ് എം. മധു അധ്യക്ഷതവഹിച്ചു. ഗുരുവിെൻറ പഞ്ചലോഹ വിഗ്രഹം വടവാതൂർ ജെ.കെ. വേലായുധനിൽനിന്ന് സ്വീകരിച്ച് വെള്ളാപ്പള്ളി നടേശൻ ശാഖയോഗത്തിന് കൈമാറി. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പാലിയേറ്റിവ് കെയർ യൂനിറ്റ് സമർപ്പിച്ചു. സ്നേഹസ്പർശം സഹായധന വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് അംഗം എ.ജി. തങ്കപ്പനും ചേർന്ന് നിർവഹിച്ചു. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂനിയൻ സെക്രട്ടറി ആർ. രാജീവ്, യൂനിയൻ വൈസ് പ്രസിഡൻറ് വി.എം. ശശി, കോട്ടയം നഗരസഭ വൈസ് ചെയർപേഴ്സൺ ബിനു സന്തോഷ് കുമാർ, എസ്.എൻ.ഡി.പി ബോർഡ് അംഗം റിജേഷ് സി ബ്രീസ് വില്ല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.