മൂലമറ്റം: മൂലമറ്റം പവർ ഹൗസിലെ വാർഷിക അറ്റകുറ്റപ്പണി അടുത്തയാഴ്ച ആരംഭിക്കും. അഞ്ചുമാസം നീളുന്നതാണ് അറ്റകുറ്റപ്പണി. ജൂൺ മുതൽ നവംബർവരെ കാലയളവിൽ ജോലികൾ ചെയ്ത് തീർക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓരോ മാസവും ഓരോ ജനറേറ്റർ എന്ന രീതിയിൽ അറ്റകുറ്റപ്പണി നടക്കും. മൂന്നാം നമ്പർ ജനറേറ്ററിെൻറ നവീകരണം നടക്കുന്നതിനാൽ അത് അറ്റകുറ്റപ്പണിക്ക് എടുക്കില്ല. 130 മെഗവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററാണ് മൂലമറ്റത്തുള്ളത്. ആകെ 780 മെഗവാട്ടിെൻറ പദ്ധതിയാണ് മൂലമറ്റം പവർഹൗസിലേത്. അറ്റകുറ്റപ്പണിയും നവീകരണവും ഒരേ സമയത്ത് നടക്കുന്നതിനാൽ നവംബർവരെ പവർഹൗസിലെ രണ്ട് ജനറേറ്റർ പ്രവർത്തിക്കില്ല. ഈ സമയത്ത് ഉണ്ടാകുന്ന വൈദ്യുതി ഉൽപാദനത്തിലെ കുറവ് മറ്റ് ചെറുകിട പദ്ധതികളിലെ ഉൽപാദനം വർധിപ്പിച്ച് പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു. മഴക്കാലമായതോടെ മറ്റ് ജലവൈദ്യുതി പദ്ധതികളിൽനിന്ന് കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്നതിനാലും ഉപഭോഗത്തിൽ കുറവ് വരുന്നതിനാലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.