കെവിൻ വധം സി.ബി.ഐ അന്വേഷിക്കണം -അൽഫോൻസ് കണ്ണന്താനം

കോട്ടയം: കെവിൻ കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കേസിലെ പൊലീസുകാരുടെ പങ്ക് പുറത്തുകൊണ്ടുവരാൻ സി.ബി.െഎ അന്വേഷണമാണ് ഉചിതം. കേസിൽ പൊലീസിനു വലിയ വീഴ്ചവന്നു. പൊലീസി​െൻറ മൗനസമ്മതമില്ലാതെ ഇത്രദൂരം ഒരാളെ തട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഒരു എ.എസ്.ഐ വിചാരിച്ചാൽ ഒരിക്കലും ഇക്കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല. ഇത്ര ഗുരുതരപ്രശ്നം ഉണ്ടായിട്ടും സ്പെഷൽ ബ്രാഞ്ച് അടക്കമുള്ള സംവിധാനം തീർത്തും പരാജയമായിരുന്നു. മുൻ കോട്ടയം എസ്.പിക്ക് പങ്കുണ്ടെന്ന് പൊലീസ് തന്നെ പറയുന്നു. പൊലീസുകാർക്കെതിരെ സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ കൃത്യമായ വിവരങ്ങൾ പുറത്തുവരില്ല. കേസുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുെകാണ്ടുവരാൻ സി.ബി.െഎക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കെവി​െൻറ വീട്ടിലെത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കെവിനോടൊപ്പം സംഘം തട്ടിക്കൊണ്ടുപോയ അനീഷ് ത​െൻറ ജീവനു ഭീഷണി ഉണ്ടെന്ന് മന്ത്രിയോടു പറഞ്ഞു. ഒരുതരത്തിലും അക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് അനീഷിനെ കേന്ദ്രമന്ത്രി സമാധാനിപ്പിച്ചു. കെവി​െൻറ അമ്മയും സഹോദരിയും ഭാര്യയും അദ്ദേഹത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞു. ഈ സാഹചര്യത്തിൽ ഈ കുടുംബത്തെ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ലെന്ന് മന്ത്രി പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിയോടൊപ്പം കെവി​െൻറ നട്ടാശ്ശേരിയിലുള്ള വസതിയിൽ എത്തിയ കേന്ദ്രമന്ത്രി 20 മിനിറ്റോളം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ചു. അഡ്വ. നോബിൾ മാത്യു, കെ.പി. ഭുവനേശ്, കെ.ജി. ജയചന്ദ്രൻ, എൻ.കെ. നന്ദകുമാർ, സന്തോഷ് ശ്രീവത്സം എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.