മൂന്നാർ: ശൈശവ വിവാഹത്തിൽനിന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തിയ പെൺകുട്ടിയെ യുവാവിെൻറ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബൈസൺവാലി ചൊക്രമുടി കുടിയിലെ 15കാരിയെയാണ് വട്ടവട സ്വാമിയാർ അളകുടിയിലെ യുവാവിെൻറ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് സ്വാമിയാർ അളകുടിയിൽ വെച്ച് യുവാവിെൻറയും പെൺകുട്ടിയുടെയും വിവാഹം നടത്താൻ വീട്ടുകാർ ഒരുങ്ങിയത്. വിവാഹം ഉറപ്പിക്കൽ ചടങ്ങ് യുവാവിെൻറ വീട്ടിൽ നടക്കുേമ്പാൾ സ്ഥലത്തെത്തിയ ചൈൽഡ്ലൈൻ പ്രവർത്തകർ ഇത് നിയമപരമായി ഇടപെട്ട് തടഞ്ഞു. പെൺകുട്ടിക്ക് പ്രായപൂർത്തിയായ ശേഷം മാത്രേമ വിവാഹം നടത്തൂവെന്ന് ഇരു വീട്ടുകാരിൽനിന്നും ചൈൽഡ്ലൈൻ പ്രവർത്തകർ എഴുതി വാങ്ങുകയും പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടുകയുമായിരുന്നു. എന്നാൽ, ഒരാഴ്ച മുമ്പ് പെൺകുട്ടി യുവാവിെൻറ വീട്ടിലെത്തി. ഇതേ തുടർന്ന് ഇയാൾ അടിമാലിയിലെ സഹോദരിയുടെ വീട്ടിൽ താമസമാക്കി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്നിനാണ് പെൺകുട്ടിയെ യുവാവിെൻറ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൂന്നാർ ഡിവൈ.എസ്.പി പയസ് ജോർജ്, ദേവികുളം തഹസിൽദാർ പി.കെ. ഷാജി, എസ്.ഐ കെ. ദീലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പരിശോധനക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പെൺകുട്ടി യുവാവിെൻറ വീട്ടിൽ താമസമാക്കാനിടയാക്കിയ സാഹചര്യം അടക്കം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.