ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് തോൽവി: അഭിപ്രായത്തിൽ മാറ്റമില്ലെന്ന് സുധീരൻ

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫി​െൻറ പരാജയകാരണത്തെപ്പറ്റിയുള്ള ത​െൻറ അഭിപ്രായം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. യു.ഡി.എഫി​െൻറയും കോൺഗ്രസി​െൻറയും സംഘടനപരമായ ദൗർബല്യമാണ് പരാജയത്തിനു കാരണമെന്നും ഗ്രൂപ് പ്രവർത്തനം പാർട്ടിയെ തളർത്തുകയാണെന്നുമായിരുന്നു സുധീരൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഒറ്റക്കെട്ടായാണ് ചെങ്ങന്നൂരിൽ പ്രവർത്തിച്ചതെന്നും തോൽവിയുടെ ഉത്തരവാദിത്തം ഒന്നോ രണ്ടോ പേരുടെ തലയിൽ കെട്ടിവെക്കുന്നത് ശരിയെല്ലന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് ത​െൻറ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നതായി സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.