മൂന്നാര്‍: സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് രണ്ട് റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കി. പള്ളിവാസല്‍ പഞ്ചായത്തിലെ രണ്ടാംമൈലില്‍ പ്രവര്‍ത്തിക്കുന്ന മിസ്റ്റി ഇന്‍, ഗ്രീന്‍ മാന്‍ഷിയന്‍ എന്നീ റിസോര്‍ട്ടുകള്‍ക്കാണ് നോട്ടീസ്. ഒരുവശം െചങ്കുത്തായ കുന്നില്‍ചരിവിലുള്ള റിസോര്‍ട്ടുകള്‍ക്ക് മഴക്കാലത്ത് സംഭവിക്കാവുന്ന അപകടം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നതിനാലാണ് നടപടി. േമയ് 30നകം ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കി സര്‍ക്കാറില്‍നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി നൽകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റിസോര്‍ട്ടുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല. ഈ പ്രദേശത്തെ പാറകള്‍ അടര്‍ന്നുവീണതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഒരു റിസോര്‍ട്ട് അടച്ചുപൂട്ടിയിരുന്നു. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് അപകടസാധ്യതയുണ്ടെന്ന് വിലയിരുത്തുകയും ചെയ്തു. ദേവികുളം തഹസിൽദാര്‍ പി.കെ. ഷാജിയുടെ നേതൃത്തിലായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.