ഇന്ധന-പാചകവാതകം വിലവർധന: കോട്ടയത്ത്​ വനിതകൾ ട്രെയിൻ തടയും

കോട്ടയം: ഇന്ധന, പാചകവാതകം വില വർധനക്കെതിരെ കോട്ടയത്ത് വനിതകൾ ട്രെയിൻ തടയും. മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10.30ന് കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് വേറിട്ട സമരം. പലയിടങ്ങളിലും െട്രയിൻ തടയൽ സമരങ്ങൾ നടന്നിട്ടുണ്ടെങ്കിലും വനിതകൾ െട്രയിൻ തടയൽ സമരത്തിന് ഇറങ്ങുന്നത് ആദ്യമാണ്. റെയിൽവേ സ്റ്റേഷനിൽ ശബരി എക്സ്പ്രസ് തടഞ്ഞാവും പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രകടനമായെത്തുന്ന പ്രവർത്തകരാണ് ട്രെയിൻ തടയുക. ഇന്ധനത്തി​െൻറയും പാചകവാതകത്തി​െൻറയും വിലവർധന ഏറ്റവും ദോഷകരമായി ബാധിക്കുന്നത് സാധാരണക്കാരായ വീട്ടമ്മമാരെയാണ്. അധികാര ദുർവിനിയോഗം നടത്തിയാണ് ചെങ്ങന്നൂരിൽ എൽ.ഡി.എഫ് ജയിച്ചത്. വർഗീയത ഉൾപ്പെടെ വ്യാപകമായി പ്രചരിപ്പിച്ചു. ഞായറാഴ്ച കോട്ടയത്ത് ചേരുന്ന സംഘടന നിർവാഹകസമിതി യോഗം ചെങ്ങന്നൂർ വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ നേതാക്കളായ സുധ കുര്യൻ, സുഷമ ശിവദാസ്, ബീന ബിനു, ഡോ. ശോഭ സലിമോൻ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.