തൊടുപുഴ: വേരുതീനി പുഴുക്കളുടെ ആക്രമണം രൂക്ഷമായ ഇടുക്കി ജില്ലയിലെ ഇടവെട്ടി പഞ്ചായത്തിൽ കേരള കാർഷിക സർവകലാശാല ശാസ്ത്ര സംഘം പരിശോധന നടത്തി. പുഴു നിയന്ത്രണത്തിനായി പ്രദേശത്ത് വിരകളെ നിക്ഷേപിക്കുകയും കർഷകർക്കായി പരിശീലന ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. മീന്‍മുട്ടി വട്ടംകണ്ടത്തില്‍ ജെയ്മോെൻറ സ്ഥലത്താണ് കഴിഞ്ഞ ദിവസം വ്യാപകമായി പുഴുക്കളെ കണ്ടത്. സ്ഥലം കിളച്ചൊരുക്കുേമ്പാൾ ധാരാളം പുഴുക്കള്‍ മണ്ണിനു മുകളിലേക്ക് വന്നു. ജയ്മോന്‍ കൃഷി ഒാഫിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൃഷി ഓഫിസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പുഴുക്കളുടെ ആക്രമണം സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതായി കണ്ടെത്തിയ കൃഷി ഓഫിസർ കാർഷിക സർവകലാശാലയുമായി ബന്ധപ്പെട്ട് നിയന്ത്രണ മാർഗങ്ങൾ ചർച്ച ചെയ്ത ശേഷമാണ് ശാസ്ത്ര സംഘം എത്തിയത്. സര്‍വകലാശാലക്ക് കീഴിലെ വാഴഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഗവാസ് രാജേഷിെൻറ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്. മിത്രനിമാവിരകൾ വേരുതീനി പുഴുക്കളെ നിയന്ത്രിക്കാൻ ഫലപ്രദമാണെന്ന് മനസ്സിലാക്കി ഇവയുമായാണ് സംഘം വന്നത്. സസ്യങ്ങളെയോ മറ്റ് ജീവജാലങ്ങളെയോ ബാധിക്കാത്ത ഇത്തരം വിരകൾക്ക് ഇരുനൂറ്റിഅമ്പതിലധികം ഷഡ്പദങ്ങളെ നശിപ്പിക്കാൻ കഴിവുണ്ട്. കൂടുതൽ കൃഷിയിടങ്ങളിൽ വേരുതീനി പുഴുക്കളെ കണ്ടെത്തിയാൽ കൃഷിഭവനിൽ അറിയിക്കണമെന്ന് അസിസ്റ്റൻറ് ഡയറക്ടർ കെ. മിനി അറിയിച്ചു. പുഴുക്കളുടെ നിയന്ത്രണത്തിന് ഫണ്ട് വകയിരുത്തുന്നതടക്കം പരിഗണിക്കുമെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.