കോട്ടയം: സ്ത്രീകളുടെ പരാതികൾ സ്വീകരിക്കാനും നടപടിയെടുക്കാനും പൊലീസ് ഉദാസീനത കാട്ടുന്നതായി സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈൻ. സ്ത്രീകളുടെ പരാതികള്‍ പലപ്പോഴും അവഗണിക്കുന്ന സമീപനമാണ് പൊലീസിെൻറ ഭാഗത്തുനിന്നുണ്ടാകുന്നത്. പൊലീസിെൻറ വികലമായ ഇത്തരം സമീപനത്തിനെതിരെ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. നീതിനിര്‍വഹണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച ഗൗരവമുള്ളതാണ്. സ്ത്രീകളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സംവിധാനം രൂപപ്പെടുത്തണമെന്നും െകാല്ലപ്പെട്ട കെവിെൻറ വീട് സന്ദര്‍ശിച്ച ശേഷം അവർ മാധ്യമങ്ങളോട് പറഞ്ഞു. കെവിെൻറ കുടുംബത്തിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച കെവിെൻറ വീട്ടിലേക്ക് വരുംവഴി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജോസഫൈന്‍ വ്യാഴാഴ്ച രാവിലെയാണ് ആശുപത്രി വിട്ടത്. തുടർന്നാണ് കെവിെൻറ വീട്ടിലെത്തിയത്. നീനുവിനെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ജോസഫൈന്‍ കേസ് അന്വേഷണം അടക്കം എല്ലാ കാര്യങ്ങളിലും വനിത കമീഷന്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കി. കമീഷൻ അംഗങ്ങളായ ഇ.എം. രാധ, എം.എസ്. താര എന്നിവരും ഒപ്പമുണ്ടായിരുന്നു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പിയും വ്യാഴാഴ്ച കെവിെൻറ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.