കോട്ടയം: തട്ടിക്കൊണ്ടുപോകുന്നതിനിടെ കാർ നിർത്തിയപ്പോൾ കെവിൻ രക്ഷെപ്പെട്ടന്ന പ്രതികളുടെ മൊഴി തള്ളി പൊലീസിെൻറ റിമാൻഡ് റിപ്പോർട്ട്. പ്രണയവിവാഹത്തിെൻറ പേരില്‍ വധുവിെൻറ സഹോദരനടക്കമുള്ളവർ തട്ടിക്കൊണ്ടുപോയ കോട്ടയം നട്ടാശേരി എസ്.എച്ച്. മൗണ്ട് പിലാത്തറ കെവിന്‍ പി. ജോസഫിനെ (23) ഓടിച്ച് ആറ്റില്‍ ചാടിച്ച് കൊലപ്പെടുത്തുകയായിരുെന്നന്ന് റിമാൻഡ് റിേപ്പാർട്ടിൽ പറയുന്നു. കെവിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ ഒാടിച്ച് പുഴയിൽ ചാടിച്ചത്. ഇത് മരണത്തിലേക്ക് നയിച്ചു. മർദനമേറ്റ് അവശനിലയിലായതിനാൽ മുങ്ങിത്താഴുകയായിരുന്നു. ഒന്നാം പ്രതി കൊല്ലം തെന്മല ഒറ്റക്കല്‍ ഷിയാനു ഭവനില്‍ ഷാനു ചാക്കോ (26), പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ജോൺ (50), പുനലൂര്‍ തെങ്ങുംതറ പുത്തന്‍വീട്ടില്‍ മനു മുരളീധരന്‍ (26) എന്നിവർക്കായി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയാണ് ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചത്. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, അപായപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ചു കയറുക, മര്‍ദിക്കുക, വീട്ടില്‍ നാശനഷ്ടം വരുത്തുക തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരേത്ത റിമാൻഡ് ചെയ്ത പ്രതികൾക്കെതിരെയും സമാനകുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നീനുവിനെ വിവാഹം കഴിച്ചതിനാല്‍ കെവിനോടും ഇവര്‍ക്ക് താമസസൗകര്യമൊരുക്കിയ ബന്ധു മാന്നാനം കളമ്പാട്ടുചിറയില്‍ അനീഷിനോടും(31) പ്രതികള്‍ക്ക് വിരോധമുണ്ടായിരുന്നു. കെവിനെയും അനീഷിനെയും മര്‍ദിച്ച് കൊന്നശേഷം നീനുവിനെ തിരികെ വീട്ടിലെത്തിക്കാനായിരുന്നു പ്രതികളുടെ തീരുമാനം. ഇതിനായി ഷാനുവിെൻറ േനതൃത്വത്തിൽ 13 അംഗസംഘം കോട്ടയത്ത് എത്തി. മുൻകൂട്ടി ഗൂഢാലോചന നടത്തിയശേഷം മൂന്ന് കാറിലായി മാന്നാനത്തെ അനീഷിെൻറ വീട്ടില്‍ ഞായറാഴ്ച പുലർച്ച ഒരുമണിയോടെ എത്തി. വീട്ടിലേക്ക് അതിക്രമിച്ചുകയറി ക്രൂരമായി അവരെ മർദിച്ചു. വീട്ടുപകരണങ്ങളും നശിപ്പിച്ചു. 75,000 രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. തുടര്‍ന്ന് കെ.എല്‍ 01 ബി.എം 8800 ഇന്നോവ കാറിലും ചുവന്ന ഐ 20 കാറിലും തട്ടിക്കൊണ്ടുപോകുകയും ചെയ്തു. തെന്മല ഭാഗത്തു കാര്‍ നിര്‍ത്തിയപ്പോള്‍ പുറത്തിറങ്ങിയ കെവിന്‍ രക്ഷപ്പെടാനായി ഇറങ്ങി ഓടി. ഇവിടെ ആഴമുള്ള പുഴയുണ്ടെന്ന് അറിയാമായിരുന്ന പ്രതികള്‍ കെവിനെ പുഴയില്‍ വീഴ്ത്തണമെന്ന ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു. ചിറവത്തൂര്‍ വില്ലേജില്‍ വന്മളമുറിയില്‍ തോട്ടത്തുങ്കല്‍ ചാലിയക്കര ആറ്റില്‍ കെവിനെ പ്രതികള്‍ ഓടിച്ചുവീഴ്ത്തുകയായിരുന്നു. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും സംഘര്‍ഷമുണ്ടാകാനും സാധ്യതയുള്ളതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായാഴ്ച രാവിലെ ഗാന്ധിനഗർ എ.എസ്.െഎയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ കെവിൻ രക്ഷപ്പെെട്ടന്ന് ഷാനു പറഞ്ഞിരുന്നു. റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നതോടെ ഇത് കെവിൻ കൊല്ലപ്പെട്ട ശേഷമാണെന്നും വ്യക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.