കുറിഞ്ഞി ഒരുക്കം യുദ്ധകാലാടിസ്​ഥാനത്തിൽ -മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മൂന്നാർ: 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേൽക്കാൻ ഔദ്യോഗികതല ഒരുക്കം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തുടർച്ചയായ മഴ മൂലം അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കുന്നതിൽ തടസ്സമുണ്ടായിട്ടുണ്ടെങ്കിലും ഇനി 15 ദിവസത്തിനുള്ളിൽ ഇതിന് കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. കലക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെയാകുമിത്. സർക്കാർ ഇതിനായി 2.19 കോടി രൂപ വിവിധ വകുപ്പുകൾക്കായി നൽകിയിട്ടുണ്ട്. സുഗമമായ ഗതാഗതത്തിന് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തും. ആവശ്യമായിടത്ത് ക്രാഷ് ഗാർഡുകൾ സ്ഥാപിക്കും. പാർക്കിങ്ങിന് ആവശ്യമായ ക്രമീകരണം പൂർത്തിയായി വരുകയാണ്. താൽക്കാലിക ടോയ്ലറ്റ് സംവിധാനങ്ങൾ ഒരുക്കാൻ രണ്ടുദിവസം മതിയാകും. വലിയ വാഹനങ്ങൾക്ക് മൂന്നാർ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം ഹൈ ആൾട്ടിറ്റ്യൂഡ് സ​െൻറർ കേന്ദ്രീകരിച്ച് പാർക്കിങ് ഒരുക്കിയിട്ടുണ്ട്. വനം വകുപ്പി​െൻറയും കെ.എസ്.ആർ.ടി.സിയുടെയും ബസുകളിൽ സഞ്ചാരികൾക്ക് ഇരവികുളത്തേക്ക് പോകാം. പ്രാദേശിക ഓട്ടോ-ടാക്സികൾക്കും സഞ്ചാരികളെ കൊണ്ടുപോകാം. രണ്ട് മെഡിക്കൽ ടീം ഇരവികുളത്തും മൂന്നാറിലും പ്രവർത്തനസജ്ജമാക്കും. കുടിവെള്ളത്തിനും ന്യായ വിലയ്ക്ക് ഭക്ഷണ സൗകര്യവും ഏർപ്പെടുത്തും. കലക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും ചുമതലയിൽ രണ്ട് സമിതി നിരീക്ഷണത്തിനായി പ്രവർത്തിക്കും. 369 പേരടങ്ങുന്ന പൊലീസ് സേന സുരക്ഷക്കായി ഉണ്ടാകും. ട്രാഫിക് നിയന്ത്രണത്തിനും പാർക്കിങ്ങിനും സഹായകമായവിധം സി.സി ടി.വി സംവിധാനം നടപ്പാക്കും. കുറിഞ്ഞി സീസണിൽ വിദേശ, സ്വദേശിയരായ സഞ്ചാരികൾക്ക് പരമാവധി സൗകര്യം ഒരുക്കാൻ ഉദ്യോഗസ്ഥ സംവിധാനവും പൊതുജനങ്ങളും ജനപ്രതിനിധികളും വ്യാപാരി വ്യവസായി സമൂഹവും തൊഴിലാളികളും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇതുവരെ നടത്തിയ ഒരുക്കം അവലോകനം ചെയ്യാൻ മൂന്നാർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ എസ്. രാജേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. TDG3 minister മൂന്നാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന നീലക്കുറിഞ്ഞി അവലോകന യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.