ഇടുക്കി: ജലനിരപ്പ്​ ഒരടികൂടി ഉയർന്നു; നിറയാൻ ഇനി 16.46 അടി

തൊടുപുഴ: ഇടുക്കി അണക്കെട്ടി​െൻറ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 2386.54 അടിയിലെത്തി. ഉൽപാദനം കുത്തനെ വർധിപ്പിച്ചിട്ടും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ചൊവ്വാഴ്ച ഒരടി ഉയര്‍ന്നു. ഇടുക്കി പദ്ധതി പ്രദേശത്ത് ചൊവ്വാഴ്ച 85 സെ.മീ. മഴയാണ് ലഭിച്ചത്. അനുബന്ധ ഡാമുകളായ ഇരട്ടയാർ, നാരകക്കാനം പദ്ധതികളിൽനിന്ന് വെള്ളം ഒഴുകിയെത്തുന്നുണ്ട്. എന്നാൽ, കുളമാവ് വടക്കേപ്പുഴ പദ്ധതിയിൽനിന്നുള്ള പമ്പിങ് നിർത്തിെവച്ചിരിക്കുകയാണ്. ഇടുക്കിയിൽ കനത്ത മഴ തുടരുകയാണ്. 2390 അടിയിലെത്തിയാൽ സന്ദർശനം നിരോധിക്കുകയും സുരക്ഷക്രമീകരണങ്ങൾ വർധിപ്പിക്കുകയും ചെയ്യും. ഇതുസംബന്ധിച്ച് വ്യാഴാഴ്ച ഡാം സുരക്ഷ ഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേരും. കഴിഞ്ഞവർഷം ഇതേ ദിവസം 2319.01 അടിയായിരുന്നു ജലനിരപ്പ്. കഴിഞ്ഞ വർഷത്തേതിലും 67 അടിവെള്ളം കൂടുതലുണ്ട്. അണക്കെട്ടി​െൻറ പൂര്‍ണ സംഭരണശേഷി 2403 അടിയാണ്. 2401 അടിയിെലത്തിയാൽ തുറന്നുവിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.