കെവിൻ വധം: പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിധിപറയാൻ മാറ്റി

കൊച്ചി: കോട്ടയത്തെ കെവിൻ വധക്കേസിലെ പ്രതികളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാറി​െൻറ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്ക് ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് വാദം പൂർത്തിയാക്കിയത്. കൊലക്കേസിലെ പ്രധാന പ്രതിയും കെവിൻ വിവാഹം കഴിച്ച പെൺകുട്ടിയുടെ സഹോദരനുമായ ഷാനു അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോകൽ നടക്കുംമുമ്പ‌് കോട്ടയത്ത‌് വാഹനപരിശോധനക്കിടെ പൊലീസ‌് തടഞ്ഞിരുന്നു. പൊലീസുകാർ ഇവരിൽനിന്ന് 2000 രൂപ കൈക്കൂലിവാങ്ങിയശേഷം വിെട്ടന്നാണ‌് കേസ‌്. ഇവർക്ക് ജാമ്യം നൽകുന്നതിനെ എതിർത്തും കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ ആവശ്യപ്പെട്ടുമാണ് അന്വേഷണ സംഘം ജൂൺ രണ്ടിന് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. എന്നാൽ, ജാമ്യം നിഷേധിക്കാൻ മതിയായ കുറ്റകൃത്യത്തിന് തെളിവില്ലെന്ന് വ്യക്തമാക്കി ഇരുവർക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കസ്റ്റഡി അപേക്ഷയും തള്ളി. ഇത് വിവാദത്തിലായതോടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ ഹൈകോടതിയെ സമീപിച്ചതാണ്. പ്രതികൾക്ക് ജാമ്യം ലഭിച്ചത് മുൻവിധിക്കിടയാക്കിയെന്നും അന്വേഷണത്തെ ബാധിച്ചുവെന്നുമായിരുന്നു സർക്കാറി​െൻറ വാദം. പ്രതികളെ ചോദ്യം ചെയ്യാൻ പൊലീസിന് അവസരം ലഭിച്ചില്ല. പ്രോസിക്യൂഷ​െൻറ വാദം കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും സർക്കാർ വാദിച്ചു. സർക്കാർ ഹാജരാക്കിയ കേസ് ഡയറി കോടതി കസ്റ്റഡിയിൽ സ്വീകരിച്ചു. തുടർന്നാണ് വാദം പൂർത്തിയാക്കി ഹരജി വിധി പറയാൻ മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.