മദ്യവുമായി പിടിയിൽ

കുമളി: അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശംവെച്ചയാളെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കുമളി, ഒട്ടകത്തലമേട് സ്വദേശി കീചേരിയിൽ ജോൺ കോശിയാണ് (62) അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്ന് 4.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കുമളി എസ്.ഐ പ്രശാന്ത് പി. നായരും സംഘവും പിടികൂടി. പ്രതിയെ പീരുമേട് കോടതി റിമാൻഡ് ചെയ്തു. വിദേശമദ്യം പിടികൂടി ചെറുതോണി: വിൽപനക്കായി ഓട്ടോയിൽ കടത്തിയ 10 ലിറ്റർ വിദേശമദ്യം പിടികൂടി. പാറത്തോട് കൈപ്പനായിൽ രാജനാണ് (51) വിദേശമദ്യവുമായി മുരിക്കാശ്ശേരി പൊലീസി​െൻറ പിടിയിലായത്. മുരിക്കാശ്ശേരി പാവനാത്മ കോളജിന് സമീപം വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. മുരിക്കാശ്ശേരി സബ് ഇൻസ്പെക്ടർ സി.ആർ. ഹരിദാസ്, എ.എസ്.ഐ ജോൺസൺ സാമുവൽ, സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ്, ലിജോ തോമസ്, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.