കോട്ടയം: ദുരിതാശ്വാസ ക്യാമ്പിൽ മൂന്ന് ഇ-ടോയ്ലറ്റ് സ്ഥാപിച്ച് അയ്മനം പഞ്ചായത്ത്. വെള്ളത്താൽ ചുറ്റപ്പെട്ട വരമ്പനകം എസ്.എൻ.ഡി.പി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് മൂന്ന് താൽക്കാലിക ഇ-ടോയ്ലറ്റ് നിർമിച്ചത്. 150പേർ താമസിക്കുന്ന ക്യാമ്പിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ലാത്തതിനാൽ അന്തേവാസികൾ വലഞ്ഞിരുന്നു. ഇൗസാഹചര്യത്തിലാണ് മണൽചാക്ക് നിരത്തി ഫൈബർ നിർമിത ഇ-ടോയ്ലറ്റ് സ്ഥാപിച്ചത്. വെള്ളത്തിൽ മുങ്ങിയ പ്രദേശത്ത് വള്ളത്തിലാണ് സാധനസാമഗ്രികൾ എത്തിച്ചത്. 48,000 രൂപയോളം ചെലവായി. വെള്ളത്താൽ മുങ്ങിയ സമീപത്തെ പ്രദേശങ്ങളിലുള്ളവർക്കും പ്രയോജനം ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ആലിച്ചൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.