കെ.എസ്.ആർ.ടി.സി ബസ് തട്ടുകടയിലേക്ക്​ ഇടിച്ചുകയറി

തൊടുപുഴ: നിയന്ത്രണംവിട്ട . ഡ്രൈവർക്ക് പരിക്കേറ്റു. തട്ടുകട പ്രവർത്തിക്കാത്ത സമയമായതിനാൽ വൻ അപകടം ഒഴിവായി. തൊടുപുഴ-ഒളമറ്റം റോഡിൽ മാരിയിൽ കലുങ്കിന് സമീപം വൈകീട്ട് ഏേഴാടെയായിരുന്നു അപകടം. തൊടുപുഴയിൽനിന്ന് ഈരാറ്റുപേട്ടയിലേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. വളവ് തിരിഞ്ഞ് വന്ന ബൈക്ക് കണ്ട് വെട്ടിച്ചപ്പോഴാണ് ബസി​െൻറ നിയന്ത്രണം നഷ്ടപ്പെട്ടത്. ആദ്യം പി.ഡബ്ല്യു.ഡി സൂചന ബോർഡ് സ്ഥാപിച്ചിരുന്ന തൂണിലും തുടർന്ന് തട്ടുകടയിലുമിടിക്കുകയായിരുന്നു. ബസി​െൻറ മുൻവശത്തെ ചില്ല് പൂർണമായി തകർന്നു. പരിക്കേറ്റ ഡ്രൈവർ ജോജോയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ഇവരെ പിറകെ എത്തിയ മറ്റൊരു കെ.എസ്.ആർ.ടി.സിയിൽ കയറ്റിവിട്ടു. തട്ടുകടക്കും നാശനഷ്ടമുണ്ടായി. ഒന്നാം വർഷ ഡിഗ്രി ക്ലാസുകൾ നാളെ ആരംഭിക്കും നെടുങ്കണ്ടം: എം.ഇ.എസ് കോളജിൽ ഒന്നാം വർഷ ഡിഗ്രി ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.