ഗാന്ധിനഗർ: ഇടതുകാല്‍ വേദനയില്ലാതെ നിലത്തുറപ്പിക്കാനായതിെൻറ ആശ്വാസത്തിലാണ് സിസ്റ്റര്‍ കൃപ മരിയ. കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെൻററില്‍ നടത്തിയ ഇടുപ്പിലെ ബോള്‍ ആന്‍ഡ് സോക്കറ്റ് മാറ്റ (ഹിപ് ജോയൻറ് റീപ്ലേസ്മെൻറ്) ശസ്ത്രക്രിയയാണ് 30കാരിയായ സിസ്റ്റർക്ക് രക്ഷയായത്. ലിറ്റില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ക്രൈസ്റ്റ് സന്യാസമൂഹത്തിലെ അംഗമായ സിസ്റ്റര്‍ കൃപ ജനിച്ചപ്പോള്‍തന്നെ ഇടത് ഇടുപ്പിന് ബോള്‍ ആന്‍ഡ് സോക്കറ്റില്ലായിരുന്നു. ഇതോടെ ഇടതുകാലിന് നീളക്കുറവ് അനുഭവപ്പെട്ട് ഇരിക്കാനും നില്‍ക്കാനും സാധിക്കാതായി. ഇടുപ്പില്‍ ദ്വാരമുണ്ടാക്കിയേശഷം കാലിലെ അസ്ഥി അൽപം മുറിച്ചുമാറ്റിയാണ് ഒരാഴ്ച മുമ്പ് മൂന്നരമണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ കൃത്രിമ ബോള്‍ ആന്‍ഡ് സോക്കറ്റ് സ്ഥാപിച്ചത്. തുടര്‍ന്ന് സ്റ്റീല്‍ ബാറിട്ട് മുറുക്കി. ഇതോടെ രണ്ട് കാലുകള്‍ക്കും ഒരേ നീളമായി. മൂന്നുമാസത്തെ വിശ്രമത്തിനും ഫിസിയോ തെറപ്പിക്കുശേഷം സുഖമായി നടക്കാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. ആലപ്പുഴ എടത്വ പുത്തന്‍തറ ഫ്രാന്‍സിസ്-എല്‍സമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ കൃപ മരിയ. മാര്‍ച്ച് നാലിനുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് മെഡിക്കല്‍ സെൻററിലെത്തിയത്. ഓര്‍ത്തോപീഡിക് സര്‍ജൻമാരായ ഡോ. കെ.എം. മാത്യു പുതിയിടം, ഡോ. അനില്‍ ജോണ്‍, ഡോ. പ്രശാന്ത്കുമാര്‍, അനസ്‌തറ്റിസ്റ്റുമാരായ ഡോ. സന്തോഷ് സഖറിയ, ഡോ. ആനി, തിയറ്റര്‍ ഇന്‍ചാര്‍ജ് സിസ്റ്റര്‍ സൗമ്യ എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി ഡയറക്ടര്‍ സിസ്റ്റർ ആലീസ് മണിയങ്ങാട്ട്, നഴ്‌സിങ് സൂപ്രണ്ട് സിസ്റ്റര്‍ ദീപ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.