ക​ുന്നത്തുകളത്തിൽ: ഉടമ വിശ്വനാഥ​െൻറയും ഭാര്യയുടെയും ജാ​മ്യാപേക്ഷ​ കോടതി തള്ളി

കോട്ടയം: കുന്നത്തുകളത്തിൽ ഗ്രൂപ് സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കാരാപ്പുഴ കുന്നത്തുളത്തിൽ ജിനോഭവനിൽ കെ.കെ. വിശ്വനാഥൻ, ഭാര്യ രമണി എന്നിവരുടെ ജാമ്യാപേക്ഷയാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. വിശ്വനാഥ​െൻറ മകൾ നീതു, മരുമകന്‍ ഡോ. ജയചന്ദ്രന്‍ എന്നിവരുടെ ജാമ്യാപേക്ഷയും കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ പൊലീസ് ചോദ്യംചെയ്തു. ഇതുവരെ വിശ്വനാഥനും കുടുംബത്തിനുമെതിരെ 17 കേസ് വെസ്റ്റിലും കോട്ടയം കുമരകം, ചങ്ങനാശ്ശേരി, ഈസ്റ്റ് സ്റ്റേഷനിലും വേറെയും കേസുകളുണ്ട്. ഇതിനിടെ, കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നടപടിക്രമങ്ങൾ പൊലീസ് പൂർത്തിയാക്കി. പ്രതികളുടെ കസ്റ്റഡി കാലാവധി പൂർത്തിയാകും മുമ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനാണ് നീക്കം. 100 കോടിക്ക് മുകളിൽ തട്ടിപ്പ് നടത്തിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.