തൊടുപുഴ: വൈദ്യുതി ഉൽപാദനം വർധിപ്പിച്ച് ജലനിരപ്പ് കുറക്കാനുള്ള ശ്രമങ്ങൾക്കിടയിലും സംസ്ഥാനത്തെ ഏറ്റവും വലിയ ഉൗർജസ്രോതസ്സായ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. മഴ തുടരുന്നതും നീരൊഴുക്ക് ശക്തമായതുമാണ് കാരണം. 3.24 അടിയാണ് വ്യാഴാഴ്ച മാത്രം ഉയർന്നത്. തലേന്ന് ജലനിരപ്പിലെ വർധന 2.7 അടിയായിരുന്നു. നിലവിെല ജലനിരപ്പ് 2381.46 അടിയാണ്. 21.54 അടികൂടി ഉയർന്നാൽ ഡാം നിറയും. ഇടുക്കി അണക്കെട്ടിെൻറ പൂര്‍ണ സംഭരണശേഷി 2403 അടിയാണ്. 2401 അടിയിലെത്തിയാൽ ഡാം തുറന്നുവിടും. ഇതിന് 19.96 അടി കൂടി ജലം മതിയാകും. ദിവസേന മൂന്ന് അടിയെന്ന കണക്കിൽ ജലനിരപ്പ് ഉയരുകയാണ്. വൈദ്യുതി ഉൽപാദനം കൂട്ടിയിട്ടും ശരാശരി വർധനയിൽ വ്യത്യാസമില്ല. സംഭരണശേഷിയുടെ 76 ശതമാനമാണ് ഇപ്പോഴുള്ളത്. ഇടുക്കി ഡാം കമീഷൻ ചെയ്തശേഷം ഇത്രയധികം ജലം മൺസൂണിെൻറ ആദ്യ പകുതിയിൽതന്നെ ഒഴുകിയെത്തിയത് ഇതിനുമുമ്പ് മൂന്നുതവണ മാത്രം. സംസ്ഥാനത്താകെ ജലവൈദ്യുതി ഉൽപാദനം വ്യാഴാഴ്ച 30.23 ദശ ലക്ഷം യൂനിറ്റായിരുന്നു. പുറത്തുനിന്ന് 28.61 ദശലക്ഷം യൂനിറ്റും എത്തിച്ചു. ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് മാത്രം 7.001 ദശലക്ഷം യൂനിറ്റാണ് ഉൽപാദിപ്പിച്ചത്. പിന്നിട്ട രണ്ട് ദിവസങ്ങളിൽ ഇടുക്കിയിലെ ഉൽപാദനം 2.244, 4.116 ദശലക്ഷം യൂനിറ്റ് വീതമായിരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഉൽപാദനം ഇരട്ടിയോളം വർധിപ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലുതായ ഇടുക്കി (മൂലമറ്റം) വൈദ്യുതി നിലയത്തിെൻറ സ്ഥാപിതശേഷി 750 മെഗാവാട്ടാണ്. പുറം വൈദ്യുതിേയക്കാൾ ആഭ്യന്തര ഉൽപാദനം കൂടിയത് പിന്നിട്ട അഞ്ചു വർഷത്തിനിടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായിരുന്നു. സംസ്ഥാനത്ത് വ്യാഴാഴ്ച 30.23 മെഗാവാട്ട് വൈദ്യുതി ആഭ്യന്തരമായി ഉൽപാദിപ്പിച്ചു. 28.06 പുറം വൈദ്യുതി വാങ്ങി. 27.842 ദശലക്ഷം യൂനിറ്റായിരുന്നു തൊട്ടുതലേന്നത്തെ ആഭ്യന്തര ഉൽപാദനം. കേന്ദ്ര പൂള്‍ അടക്കം പുറമെനിന്ന് എത്തിച്ചത് 27.413 ദശലക്ഷവും. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 3054.01 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം നിലവിലുണ്ട്. ആകെ സംഭരണശേഷിയുടെ 82 ശതമാനമാണിത്. കഴിഞ്ഞവര്‍ഷം ഇതേസമയം സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആകെ 916.946 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണുണ്ടായിരുന്നത്. ഈ വര്‍ഷം മൂന്നിരട്ടിയോളമാണ് വർധന. മഴ ഇപ്പോഴത്തെ നിലയിൽ ഒരാഴ്ചകൂടി തുടർന്നാൽ ഡാം തുറക്കൽ നടപടിയിലേക്ക് നീങ്ങും. അഷ്റഫ് വട്ടപ്പാറ TDG1 ഇടുക്കി ഡാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.