റെഡ്​ അലർട്ട്​; കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തകർന്നു

േകാട്ടയം: മീനച്ചിലാറ്റിെല ജലനിരപ്പ് ഉയർന്നതോടെ കോട്ടയം പാതയിലൂടെയുള്ള ട്രെയിനുകൾക്ക് ഏർപ്പെടുത്തിയ വേഗനിയന്ത്രണം ബുധനാഴ്ചയും തുടർന്നു. ഇതോടെ ഗതാഗതം തകർന്നു. ബുധനാഴ്ച പാസഞ്ചറുകൾ അടക്കം 10 ട്രെയിനുകൾ റദ്ദാക്കി. പാലരുവി എക്സ്പ്രസ്, കോട്ടയം-എറണാകുളം പാസഞ്ചറുകൾ, ഗുരുവായൂർ-പുനലൂർ അടക്കം 10 സർവിസുകളാണ് നിലച്ചത്. ദീർഘദൂര ട്രെയിനുകളെല്ലാം കോട്ടയം മുതൽ നീലിമംഗലംവരെയുള്ള മൂന്ന് കിലോമീറ്ററിലേറെ ഭാഗത്ത് മണിക്കൂറിൽ 20 കി.മീ. എന്ന നിലയിൽ വേഗം കുറച്ചാണ് ഒാടുന്നത്. മീനച്ചിലാറ്റിെല ജലനിരപ്പ് അപകടകരമായ നിലയിലെത്തിയതോടെയാണ് ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ട്രെയിനുകൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തത്. കോട്ടയം നീലിമംഗലത്ത് മീനച്ചിലാറിനു കുറുകെയുള്ള റെയിൽവേ പാലത്തോളം വെള്ളം ഉയരുകയായിരുന്നു. ഒന്നരമീറ്റർകൂടി ജലം ഉയർന്നാൽ പാളം മുങ്ങുമെന്ന സ്ഥിതി വന്നതോടെയായിരുന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച റെയിൽവേ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ജലനിരപ്പ് താഴ്ന്നതായും അപകടഭീഷണി കുറഞ്ഞതായും വിലയിരുത്തി. നേരിയതോതിലാണ് ജലനിരപ്പ് കുറഞ്ഞതെന്നും നിരീക്ഷണം തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു നിയന്ത്രണത്തെതുടർന്ന് ബുധനാഴ്ച കോട്ടയം വഴി കടന്നുപോയ ട്രെയിനുകളെല്ലാം വൈകി. പാസഞ്ചർ െട്രയിനുകൾ റദ്ദാക്കിയത് സ്ഥിരം യാത്രക്കാരെ ഏറെ വലച്ചു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ദീർഘദൂര െട്രയിനുകൾ ഏറക്കുറെ കൃത്യസമയം പാലിച്ചെങ്കിലും വടക്കൻ ഭാഗത്തേക്കുള്ളവ രണ്ടു മണിക്കൂർവരെ വൈകിയാണ് കടന്നുപോയത്. വേണാട് , ജയന്തി ജനത, കേരള, ഐലൻഡ്, ജനശതാബ്ദി തുടങ്ങിയവ ഒരു മണിക്കൂറിലേറെ വൈകി വേണാട് എക്സ്പ്രസ് കോട്ടയം സ്റ്റേഷനിൽ അരമണിക്കൂറിലേറെ പിടിച്ചിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.