കോട്ടയം: റബർ ബോർഡ് ചെയർമാനും എക്സിക്യൂട്ടിവ് ഡയറക്ടറുമായി ഡി. ആനന്ദൻ ചുമതലയേറ്റു. ചെയർമാനായിരുന്ന ഡോ. എൻ.കെ. ഷൺമുഖസുന്ദരം മാറിയ ഒഴിവിലാണ് നിയമനം. തമിഴ്നാട് സ്വദേശിയായ ആനന്ദൻ നിലവിൽ ചെന്നൈ സാമ്പത്തിക മേഖല ജോയൻറ് െഡവലപ്മെൻറ് കമീഷണറാണ്. 2000 ബാച്ച് െഎ.എ.എസ് ഉദ്യോഗസ്ഥനാണ്. റബർ ബോർഡ് ചെയർമാെൻറ അധിക ചുമതലയാണ് ഇദ്ദേഹത്തിന് നൽകിയിരിക്കുന്നത്. റബർ ബോർഡ് ആസ്ഥാനത്തെത്തിയ ചെയർമാനെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു. വ്യാഴാഴ്ച ജീവനക്കാരുമായി വിശദ ചർച്ച നടക്കും. മുൻ ചെയർമാൻ ഷൺമുഖസുന്ദരം രണ്ട് ബോർഡ് യോഗത്തിൽ മാത്രമാണ് പെങ്കടുത്തത്. ചെയർമാെൻറ സൗകര്യാർഥം ഒരുതവണ കൊച്ചിയിലായിരുന്നു യോഗവും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബോർഡ്. അതിനാൽ പുതിയ പദ്ധതികളൊന്നും പരിഗണനയിലില്ല. ആവർത്തന-മുന്നൊരുക്ക കൃഷികളുടെ സബ്സിഡി രണ്ടുവർഷമായി മുടങ്ങിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക കർഷകർക്ക് നൽകാനുണ്ട്. ഇറക്കുമതി നിയന്ത്രിക്കാനും വിലയിടിവ് പരിഹരിക്കാനുള്ള നടപടികളും ചെയർമാെൻറ പരിഗണനയിലാണ്. റബർ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് തയാറാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.