കോട്ടയത്ത്​ സ്​റ്റേഷൻ വളപ്പിലെ 264 വാഹനങ്ങൾ ലേലം ചെയ്യുന്നു

കോട്ടയം: പൊലീസ് സ്റ്റേഷനുകളിലും പരിസരത്തെ റോഡുകളിലും കൂട്ടിയിട്ട വാഹനങ്ങൾക്ക് ഒടുവിൽ ശാപമോക്ഷമാകുന്നു. ജില്ലയിലെ 14 സ്റ്റേഷനുകളിലായി സൂക്ഷിച്ചിരിക്കുന്ന 264 വാഹനങ്ങൾ ലേലം ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ടതും കേസ് തീർന്നിട്ടും ഉടമസ്ഥർ കൊണ്ടുപോകാത്തതും മണൽ, മയക്കുമരുന്ന് കള്ളക്കടത്തുകേസിൽ പിടിച്ചെടുത്ത വാഹനങ്ങളുമാണ് ലേലം ചെയ്യുന്നവയിൽ അധികവും. ഇവയുടെ പട്ടിക കഴിഞ്ഞദിവസം മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. 30 ദിവസത്തിനുള്ളിൽ അവകാശവാദമോ എതിർപ്പോ ഉള്ളവർ അതത് സ്റ്റേഷനിലോ ഡി.സി.ഡി.ആർ.ബി ഡിവൈ.എസ്.പിയോ സമീപിക്കണം. ബന്ധപ്പെടാത്ത വാഹനങ്ങളാണ് ലേലം ചെയ്യുക. പിടികൂടിയ വാഹനങ്ങൾ റോഡരികിലിടുന്നത് അപകടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു. മഴക്കാലത്ത് ഇത്തരം വാഹനങ്ങളിൽ വെള്ളം കെട്ടിനിന്ന് െകാതുകുശല്യം രൂക്ഷമാണെന്നും പരാതിയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിൽ ഹൈകോടതി സർക്കാറിനോട് വിശദീകരണം തേടി. തുടർന്ന് ഇത്തരം വാഹനങ്ങൾ നീക്കാൻ നടപടി സ്വീകരിക്കുമെന്ന് കോടതിയെ സർക്കാർ അറിയിച്ചിരുന്നു. ഇത്തരം വാഹനങ്ങളുടെ കണക്കെടുക്കാൻ ഡി.ജി.പി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വാഹനങ്ങൾ ലേലം ചെയ്യാനുള്ള നടപടിക്ക് കോട്ടയം പൊലീസ് തുടക്കമിട്ടത്. ഏറെയും ഇരുചക്രവാഹനങ്ങളാണ്. ഒാേട്ടാകൾ, കാറുകൾ എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ജില്ല പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ മോേട്ടാർ വാഹനവകുപ്പി​െൻറ സഹായത്തോടെയാണ് വാഹനങ്ങളുടെ വില നിശ്ചയിക്കുന്നത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ ഉടമസ്ഥരില്ലാത്ത വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നത് -36. പാലാ, മുണ്ടക്കയം, ഇൗരാറ്റുപേട്ട, കുറവിലങ്ങാട്, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, വാകത്താനം, കറുകച്ചാൽ, ഗാന്ധിനഗർ, ഏറ്റുമാനൂർ, കോട്ടയം ഇൗസ്റ്റ്, കിടങ്ങൂർ എന്നിവിടങ്ങളിലെ വാഹനങ്ങളും പട്ടികയിൽ ഇടംപിടിച്ചു. വൈക്കം സ്റ്റേഷനിലെ ഒരുവാഹനം മാത്രമാണ് പട്ടികയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.