പുല്ലകയാറ്റില്‍ ഒഴുക്കില്‍പെട്ട യുവാക്കള്‍ക്കായി മൂന്നാം ദിവസത്തെ തിരച്ചിലും വിഫലം

മുണ്ടക്കയം: മീന്‍പിടിക്കുന്നതിനിടെ പുല്ലകയാറ്റില്‍ ഒഴുക്കില്‍പെട്ട യുവാക്കള്‍ക്കായി മൂന്നാം ദിവസത്തെയും തിരച്ചില്‍ വിഫലമായി. സ്‌കൂബ ടീമും ശ്രമം ഉപേക്ഷിച്ചു. വ്യാഴാഴ്ച നാവികസേന വിദഗ്ധർ മുങ്ങി പരിശോധിക്കും. മുണ്ടക്കയം പൂവഞ്ചി ക്രഷര്‍ യൂനിറ്റിനു സമീപം പുല്ലകയാറ്റില്‍ മീന്‍പിടിക്കുന്നതിനിെട ഒഴുക്കില്‍പെട്ട അടൂര്‍ മണക്കാല വട്ടമല തെക്കേതില്‍ രാജന്‍-ദേവകി ദമ്പതികളുടെ മകന്‍ ഷാഹുൽ ‍(21), കടമ്പനാട് മേലേട്ടു തെക്കേതില്‍ പ്രദീപ്-ലിസി ദമ്പതികളുടെ മകന്‍ പ്രവീണ്‍ (24) എന്നിവര്‍ക്കായുള്ള തിരച്ചിലാണ് നിഷ്ഫലമായത്. രാവിലെ എട്ടുമുതല്‍ പെരുവന്താനം എസ്.ഐ നാരായണപിള്ളയുടെ നേതൃത്വത്തില്‍ പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പുല്ലകയാര്‍, മണിമലയാര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പത്തോടെ കോതമംഗലത്തുനിന്ന് സ്‌കൂബ ടീം എത്തി മണിമലയാറ്റിലെ ഉപ്പുനീറ്റുകയത്തില്‍ മുങ്ങി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഉപ്പുനീറ്റുകയത്തില്‍ പതിച്ച കൂറ്റന്‍ മരത്തി​െൻറ ചില്ലകള്‍ വെട്ടിയും ചളിക്കെട്ട് നീക്കിയും പരിശോധിച്ചിരുന്നു. വൈകീട്ട് അഞ്ചോടെ തിരച്ചിൽ നിര്‍ത്തുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 6.45ന് കൊച്ചിയില്‍നിന്ന് യൂനിറ്റ് ചീഫ് പ്രദീപ്കുമാറി​െൻറ നേതൃത്വത്തില്‍ നാവികസേന മുങ്ങല്‍ വിദഗ്ധരെത്തി. തുടര്‍ന്ന് ഇരുവരും ഒഴുക്കില്‍പെട്ട പൂവഞ്ചിയിലെ പുല്ലകയാറ്റിലെത്തി സ്ഥലപരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ പുല്ലകയാര്‍, മണിമലയാര്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. രണ്ട് മുങ്ങല്‍ വിദഗ്ധരടക്കം അഞ്ചംഗസംഘമാണ് എത്തിയത്. കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ജോസ് ജോര്‍ജ്, വില്ലേജ് ഒാഫിസര്‍ ജോജി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ സംഘവും എത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.