സ്വാമി അഗ്​നിവേശിനെതിരായ വധശ്രമം വെപ്രാളം -കെ.പി.എ. മജീദ്

കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനുനേരെ ഝാര്‍ഖണ്ഡിലെ പാക്കൂറില്‍ പട്ടാപ്പകല്‍ സംഘ്പരിവാർ നടത്തിയ ആക്രമണം ഞെട്ടലുളവാക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ജനദ്രോഹ നയത്തെ തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉറപ്പായ ബി.ജെ.പി തീര്‍ത്തും ഒറ്റപ്പെട്ടുപോയതി​െൻറ വെപ്രാളമാണ് ഇതിലൂടെ പ്രകടമാകുന്നത്. വിദ്വേഷത്തി​െൻറയും ഭിന്നിപ്പി​െൻറയും രാഷ്ട്രീയത്തിലൂടെ അധികാരത്തിലേറി കോർപറേറ്റ് കുത്തകകള്‍ക്ക് ദാസ്യവേല ചെയ്യുന്ന കേന്ദ്ര ഭരണകൂടത്തെ രക്ഷിച്ചെടുക്കാന്‍ നടത്തുന്ന അക്രമങ്ങളെ അംഹിസയിലും ജനാധിപത്യത്തിലും ഊന്നിയ പ്രതിരോധത്തിലൂടെ രാജ്യത്തെ പൗരന്മാര്‍ ചെറുത്തുതോൽപിക്കുമെന്നും മജീദ് മുന്നറിയിപ്പ് നല്‍കി. ശശി തരൂര്‍ എം.പിയുടെ ഓഫിസ് ആക്രമിച്ചവരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.