കോട്ടയം: മഴക്കെടുതിയിൽ കോട്ടയം ജില്ലയിൽ തുറന്ന 104 ക്യാമ്പുകളിലായി 2300 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചതായി മന്ത്രി കെ. രാജു. ജില്ല കലക്ടർ ഡോ. ബി.എസ്. തിരുമേനി, ജില്ലതല ഉദ്യോഗസ്ഥർ എന്നിവരുമായി കലക്ടറേറ്റിൽ ജില്ലയിലെ സ്ഥിതിഗതികൾ മന്ത്രി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചിൽ താലൂക്കുകളിലായി ഇതുവരെ 8577 പേരാണ് ക്യാമ്പിലുള്ളത്. ഇവർക്കുള്ള ഭക്ഷണം, മരുന്ന്, മറ്റ് അവശ്യസൗകര്യങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ജില്ല കലക്ടർക്കൊപ്പം ജില്ല സപ്ലൈ ഓഫിസർ, ജില്ല മെഡിക്കൽ ഓഫിസർ എന്നിവരോടും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്താനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.