കുട്ടനാട്: കനത്ത മഴയില്‍ എ.സി കനാല്‍ കവിഞ്ഞൊഴുകിയതോടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി കോട്ടയത്തേക്കും തിരിച്ചുമുള്ള സർവിസ് നിർത്തിവെച്ചു. മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും മലവെള്ളത്തിെൻറ വരവാണ് വെള്ളപ്പൊക്കമുണ്ടായത്. മനയ്ക്കച്ചിറ, പൂവം, കിടങ്ങറ ബസാര്‍, കിടങ്ങറ, മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ, ഒന്നാങ്കര എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. എ.സി റോഡിലെ താഴ്ന്ന ഭാഗങ്ങളില്‍ രണ്ടടിയോളം വെള്ളം കയറി. വെള്ളപ്പൊക്കത്തിനൊപ്പം റോഡിലെ കുഴികള്‍ അപകടക്കെണിയാവുകയാണ്. കുഴി തിരിച്ചറിയാനാകാതെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. കുഴിയില്‍വീണ് വാഹനങ്ങള്‍ക്ക് കേടുപാടും പറ്റുന്നുണ്ട്. ഒന്നാങ്കര എവീസ് റസ്റ്റോറൻറ്, പള്ളിക്കൂട്ടുമ്മ ഖാദി സെൻറർ, മാമ്പുഴക്കരി എന്നിവിടങ്ങളിലാണ് അപകടകരമായ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ചിലയിടങ്ങളില്‍ നാട്ടുകാര്‍ മുന്നറിയിപ്പ് അടയാളങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കനാല്‍ കവിഞ്ഞൊഴുകുന്നതിനാല്‍ റോഡും തോടും തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. വഴിവിളക്കുകളില്ലാത്തതിനാല്‍ രാത്രിയാത്രക്കാര്‍ ജാഗ്രത പാലിക്കണം. റോഡിന് സമീപമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. അമ്പലപ്പുഴ, -തിരുവല്ല സംസ്ഥാന പാതയിലേക്കുള്ള മുട്ടാര്‍--നീരേറ്റുപുറം, മാമ്പുഴക്കരി-എടത്വാ, വേഴപ്ര-എടത്വാ റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. മങ്കൊമ്പ്-ചമ്പക്കുളം-എടത്വാ റോഡ് മാത്രമാണ് സഞ്ചാരയോഗ്യം. കിടങ്ങറ-കുമരങ്കരി, പള്ളിക്കൂട്ടുമ്മ- പുളിങ്കുന്ന് റോഡുകളിലും വെള്ളം കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.