വഴിതിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി ബസ്‌ കുഴിയില്‍ കുടുങ്ങി

കൂത്താട്ടുകുളം: ഒലിയപ്പുറത്തുനിന്ന് പുന്നംകോട് വഴി തിരിഞ്ഞ് പിറവത്തേക്ക് പോകാൻ ശ്രമിക്കവെ വെള്ളക്കെട്ടിൽ തെന്നിനീങ്ങി കെ.എസ്.ആർ.ടി.സി ബസ് മണ്ണിൽ താഴ്ന്നു. ബസ് ചരിഞ്ഞെങ്കിലും മറിയാത്തതിനാൽ വൻ ദുരന്തം ഒഴിവായി. 90ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയശേഷം ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തുകയായിരുന്നു. പൊൻകുന്നത്തുനിന്ന് എറണാകുളത്തേക്ക് പോയ പിറവം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസാണ് താഴ്ന്നത്. നടക്കാവ് ഹൈവേയില്‍ ഒലിയപ്പുറം വാളിയപാടത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പാലാ, എറണാകുളം ബസുകൾ കൂത്താട്ടുകുളത്ത് പിടിച്ചിട്ടു. ഇതോടെ കാക്കൂർ, തിരുമാറാടി, നടുക്കര പ്രദേശം ഒറ്റപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.