സി.എസ്​.​െഎ സഭക്കെതിരെയും സാമ്പത്തിക ക്രമക്കേട്​ ആരോപണം

കോട്ടയം: സീറോ മലബാർ സഭയിലെ സാമ്പത്തിക ഇടപാടുകൾ വിവാദമായതിന് പിന്നാലെ സി.എസ്.െഎ സഭക്കെതിരെയും ഗുരുതര ആരോപണം. സഭയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നത് ചെന്നൈ ആസ്ഥാനമായ ചർച്ച് ഒാഫ് സൗത്ത് ഇന്ത്യ ട്രസ്റ്റാണ്. ഇവർ നടത്തുന്ന പല ഇടപാടുകളും കമ്പനീസ് ആക്ടി​െൻറ ലംഘനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരോപണത്തെക്കുറിച്ച് കോർപറേറ്റ് മന്ത്രാലയത്തിനു കീഴിലെ സീരിയസ് ഒാഫ് ഫ്രോഡ് ഇൻവെസ്റ്റിഗേറ്റിവ് ഒാഫിസ് അേന്വഷണം ആരംഭിച്ചു. ചെന്നൈ രജിസ്ട്രാർ ഒാഫ് കമ്പനീസി​െൻറ റിപ്പോർട്ടിലും സഭയുടെ സാമ്പത്തിക ക്രമക്കേടുകൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വിശദ റിപ്പോർട്ട് തമിഴ്നാട് സർക്കാറും ആവശ്യപ്പെട്ടിട്ടുണ്ടേത്ര. സഭക്ക് 100 കോടിയിലധികം രൂപയുടെ സമ്പത്തിക ഇടപാടുകളാണുള്ളത്. കോളജുകൾ, വസ്തു ഇടപാടുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. എന്നാൽ, എത്രകോടിയുടെ ക്രമക്കേട് നടന്നുവെന്ന് ഇനിയും പുറത്തുവന്നിട്ടില്ല. നടപടികൾ സ്റ്റേ ചെയ്യാനുള്ള സഭയുടെ ശ്രമം കോടതി സ്റ്റേ ചെയ്തതും തിരിച്ചടിയായി. കേന്ദ്രഏജൻസിയുടെ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.