കൊട്ടക്കാമ്പൂർ ഭൂമി: ഹാജരാകാൻ എം.പിക്ക്​ ദേവികുളം സബ്​ കലക്​ടറുടെ നോട്ടീസ്​

െതാടുപുഴ: കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദത്തില്‍ ജോയ്സ് ജോര്‍ജ് എം.പിക്ക് ദേവികുളം സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാറി​െൻറ നോട്ടീസ്. എം.പിയുടെ ഭാഗം വിശദീകരിക്കാന്‍ വീണ്ടും അവസരം നൽകണമെന്ന ജില്ല കലക്ടറുടെ നിർദേശത്തി​െൻറ പശ്ചാത്തലത്തിലാണിത്. ജൂലൈ 24ന് എം.പി നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ്. ജോയ്സ് ജോർജ് എം.പിയും കുടുംബവും കൊട്ടക്കാമ്പൂർ ബ്ലോക്ക് 58ൽ അനധികൃതമായി കൈവശംവെച്ച 20 ഏക്കർ ഭൂമിയുടെ പട്ടയം സബ് കലക്ടർ റദ്ദാക്കിയത് നടപടിക്രമം പാലിക്കാതെയെന്ന നിഗമനത്തിൽ കഴിഞ്ഞദിവസം ഇടുക്കി കലക്ടർ ജി.ആർ. ഗോകുൽ പുനഃപരിശോധനക്ക് നിർദേശിക്കുകയായിരുന്നു. ദേവികുളം സബ് കലക്ടർ പട്ടയം റദ്ദാക്കിയതിനെതിരെ എം.പിയും കുടുംബാംഗങ്ങളും സമർപ്പിച്ച അപ്പീലിലായിരുന്നു കലക്ടറുടെ നടപടി. ദീർഘകാല അവധിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് കലക്ടർ ജി.ആർ. ഗോകുൽ എം.പിക്കും കുടുംബത്തിനും പറയാനുള്ളത് വീണ്ടും കേട്ട് നടപടിക്രമം പൂർണമായി പാലിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. രണ്ട് മാസത്തിനകം പുനഃപരിശോധന റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചത്. അതേസമയം, പട്ടയം റദ്ദാക്കിയത് തള്ളണമെന്ന എം.പിയുടെ ആവശ്യം കലക്ടർ തള്ളുകയായിരുന്നു. എം.പിയുടെ കുടുംബാംഗങ്ങൾക്ക് സബ് കലക്ർ നോട്ടീസ് നൽകിയിട്ടില്ല. കലക്ടറുടെ നിർദേശത്തിൽ ഇതുസംബന്ധിച്ച് ഒന്നും പറയാത്ത സാഹചര്യത്തിലാണ് എം.പിയോട് മാത്രമായി ഹാജരാകാൻ നിർദേശിച്ചെതന്ന് സബ് കലക്ടറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.