കെ​വി​ൻ വ​ധ​ം: അ​ന്വേ​ഷ​ണ​ ഉദ്യോഗസ്ഥൻ 23ന് ഹാജരാകണമെന്ന് ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മീ​ഷ​ൻ

കോട്ടയം: കെവിൻ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാൻ ദേശീയ പട്ടികജാതി കമീഷൻ നിർദേശം. ഈ മാസം 23ന് കമീഷ​െൻറ ഡൽഹി ഓഫിസിൽ ഹാജരാകാനാണ് നിർദേശം. സംസ്ഥാന ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്ക് ഇതുസംബന്ധിച്ച് ദേശീയ പട്ടികജാതി കമീഷൻ നിർദേശം നൽകി. കെവിൻ കേസി​െൻറ അന്വേഷണച്ചുമതലയുള്ള കോട്ടയം ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയാണ് കേസി​െൻറ വിശദാംശങ്ങളുമായി കമീഷന് മുന്നിൽ ഹാജരാകേണ്ടത്. കഴിഞ്ഞ ദിവസമുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ് ഗിരീഷ് പി. സാരഥി. ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ പട്ടികജാതി കമീഷൻ സ്വമേധയ കേസെടുത്തതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തുന്നത്. പുനലൂർ തെന്മല സ്വദേശി നീനുവിനെ പ്രണയവിവാഹം കഴിച്ചതി​െൻറ പേരിലുള്ള ദുരഭിമാനപ്രശ്നമാണ് കെവി​െൻറ കൊലപാതകത്തിനിടയാക്കിയതെന്നാണ് കേസ്. േമയ് 26ന് കോട്ടയത്തെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കെവിനെ 28ന് രാവിലെ തെന്മലയിലെ ചാലിയേക്കര തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നീനുവി​െൻറ പിതാവ് ചാക്കോയടക്കം 12 പേരെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.